അഞ്ചൽ : അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ ആളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അറക്കൽ വില്ലേജിൽ ചരുവിളവീട്ടിൽ വിദ്യാധരൻ മകൻ ഗോപിനാഥൻ (63) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും മദ്യം വിറ്റ വകയിൽ കിട്ടിയ 3550 രൂപയും പിടിച്ചെടുത്തു. അഞ്ചൽ ഇൻസ്പെക്ടർ കെ. ജി ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ നിസാർ, എ.എസ്.ഐ അജിത് ലാൽ, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ സിജു, ഹോം ഗാർഡ് ഷാജി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
