മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കണം: മുഖ്യമന്ത്രി

August 04
09:03
2022
മഴക്കെടുതിയിൽപ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കിൽ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവർത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment