Asian Metro News

ചലച്ചിത്ര പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ, മലയാളത്തിന്റെ വസന്തമെന്ന് മന്ത്രി വി.എൻ. വാസവൻ

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

ചലച്ചിത്ര പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ, മലയാളത്തിന്റെ വസന്തമെന്ന് മന്ത്രി വി.എൻ. വാസവൻ

ചലച്ചിത്ര പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ, മലയാളത്തിന്റെ വസന്തമെന്ന് മന്ത്രി വി.എൻ. വാസവൻ
July 23
11:19 2022

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഭിമാനകരമായ നേട്ടം കൊയ്ത ചലച്ചിത്ര പ്രതിഭകളെ സഹകരണം, രജിസ്ട്രേഷൻ, സാംസ്‌കാരികം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു. നിരവധി നേട്ടങ്ങളാണ് ഫീച്ചർ സിനിമാ വിഭാഗത്തിലും നോൺ ഫീച്ചർ വിഭാഗത്തിലും പുസ്തക  വിഭാഗത്തിലും നേടാനായത്. ഏത് കലാരംഗത്തുമെന്ന പോലെ മലയാളികളായ പ്രതിഭകൾ ഏതു ഭാഷയിലും ഏതു ദേശത്തും നേട്ടത്തിന്റെ നെറുകയിലേയ്ക്ക് നടന്നു കയറുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ദേശീയ ചലച്ചിത്ര അവാർഡെന്നും മന്ത്രി പറഞ്ഞു. നടി അപർണ ബാലമുരളി തമിഴ് ചിത്രമായ സുററൈ പൊട്ര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദേശീയ അവാർഡ് നേടിയത്. ഒരു സാങ്കൽപ്പിക കഥാപാത്രത്തെയല്ല ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെയാണ് അപർണ പ്രതിഫലിപ്പിച്ചത്. മികച്ച പ്രകടനത്തിലൂടെയാണ് ദേശീയ പുരസ്‌കാരം അപർണ നേടിയത്.

അട്ടപ്പാടിയുടെ പ്രകൃതി ഭംഗിയെ പശ്ചാത്തലമാക്കി മനുഷ്യ മനസിലെ വികാരങ്ങൾ വികാരതീവ്രമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ അയ്യപ്പനും കോശിയും മികച്ച പ്രകടനം നടത്തി. യാഥാർത്ഥ്യങ്ങൾ ആസ്വാദകരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ മറ്റ് ഗായികമാരുടെ ശബ്ദത്തെ ആശ്രയിക്കാതെ തദ്ദേശവാസിയുടെ സ്വരത്തെ ആശ്രയിച്ച സംവിധായകൻ സച്ചിയുടെ തീരുമാനം ശരിയാണെന്ന് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ നഞ്ചിയമ്മ തെളിയിച്ചു. സാധാരണക്കാരനായ അയ്യപ്പൻ നായരുടെ വികാര വിക്ഷോഭങ്ങൾ കൈവിട്ടു പോകാതെ ഭദ്രമാക്കി ബിജു മേനോൻ മികച്ച സഹ നടനുള്ള പുരസ്‌കാരം നേടി മലയാളത്തിന്റെ അഭിമാനം ഉയർത്തി. ആകർഷമാക്കാൻ സങ്കീർണമായ സംഘട്ടന രംഗങ്ങളാകാമായിരുന്നിട്ടും യാഥാർത്ഥ്യമെന്നത് പോലെ സംഘട്ടന രംഗങ്ങൾ അണിയിച്ചൊരുക്കിയ മാഫിയ ശശിയും അവാർഡുകളിൽ കേരളത്തിന്റെ സാന്നിദ്ധ്യം ശക്തമാക്കി. കോവിഡ് പ്രതിസന്ധിക്കിടയിലും ഒടിടിയിലൂടെ പ്രേക്ഷകരെ നേടിയ തിങ്കളാഴ്ച നിശ്ചയം നാട്ടിൻപുറത്തെ സംഭവങ്ങൾ വിവരിച്ചാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. സംവിധായകൻ പ്രസന്ന ഹെഡ്ഗെയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മികച്ച പ്രൊഡക്ഷൻ ഡിസൈനറായി കപ്പേളയിൽ പ്രൊഡക്ഷൻ ഡിസനറായ അനീഷ് നാടോടിയും മികച്ച വിദ്യാഭ്യാസ ചിത്രമായി  നന്ദന്റെ ഡ്രീംസ് ഓഫ് വേർഡ്സും തിരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശ്ബദിക്കുന്ന കലപ്പയുടെ ചിത്രീകരണം നിർവഹിച്ച നിഖിൽ എസ്. പ്രവീണും മലയാളത്തിന്റെ സാന്നിദ്ധ്യമായെന്നും മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment