യൂത്ത് റെഡ് ക്രോസ് യൂണിറ്റ് ഉദ്ഘാടനവും ഏകദിന ട്രെയിനിംഗ് ക്യാമ്പും.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര BMM II B.Ed. ട്രെയിനിംഗ് കോളേജിൽ യൂത്ത് റെഡ് ക്രോസ്(YRC) രൂപീകരണവും ഏകദിന ക്യാമ്പും നടത്തി. Rev. Fr. എം. ജേക്കബ് പൊതുസമ്മേളനവും, പ്രൊഫസർ. G. മോഹൻദാസ് യൂത്ത് റെഡ് ക്രോസ് ഉദ്ഘാടനവും നിർവഹിച്ചു. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ ദിനേഷ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സൈമൺ ബേബി, ജില്ലാ സെക്രട്ടറി അജയകുമാർ, കോളജ് പ്രിൻസിപ്പാൾ G. റോയ്, പ്രോഗ്രാം കൺവീനർ ജേക്കബ് മത്തായി, നേതാജി രാജേന്ദ്രൻ, അജിത്ത് ലാൽ, ശ്രീകുമാർ, ശരത് ചന്ദ്രബാബു, ഉണ്ണികൃഷ്ണൻ നായർ, ബിജു. T. B, ജേക്കബ് ജോർജ്, കോളേജ് ചെയർമാൻ ജിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി. Dr. ആതുര ദാസ് ഫസ്റ്റ് എയ്ഡ് , ഹർഷകുമാർ ശർമ ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത ഇരുന്നൂറോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും നൽകി.
