Asian Metro News

പങ്ങാരപ്പിള്ളി വെസ്റ്റ്പാലം നാടിന് സമർപ്പിച്ചു

 Breaking News

പങ്ങാരപ്പിള്ളി വെസ്റ്റ്പാലം നാടിന് സമർപ്പിച്ചു

പങ്ങാരപ്പിള്ളി വെസ്റ്റ്പാലം നാടിന് സമർപ്പിച്ചു
May 05
14:42 2022

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച പങ്ങാരപ്പിള്ളി വെസ്റ്റ് പാലത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. പാടശേഖരങ്ങൾക്ക് ഇടയിൽ സുഗമമായി ഗതാഗതവും നീരൊഴുക്കിനുള്ള സംവിധാനവും ഒരുക്കിയാണ് പാലം പണി പൂർത്തിയാക്കിയത്.

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, അരുൺ കാളിയത്ത്‌, പഞ്ചായത്ത് അംഗങ്ങളായ എല്ലിശേരി വിശ്വനാഥൻ, ജാനകി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷെലീൽ, വാർഡ് മെമ്പർ സുമതി മൊടായിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment