കൊപ്പം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പട്ടാമ്പി മണ്ഡലം ആസ്ഥാന മന്ദിരം കൊപ്പം സുന്നീ മഹൽ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പർ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ പ്രാർത്ഥന നടത്തി. ‘സമസ്ത’ ജില്ലാ പ്രസിഡൻ്റ് കെ.പി.സി.തങ്ങൾ വല്ലപ്പുഴ അധ്യക്ഷനായി. ‘സമസ്ത’ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയായി.എസ് വൈ എസ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. എം എൽ എ മാരായ നജീബ് കാന്തപുരം, മുഹമ്മദ് മുഹ്സിൻ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളിൽ നിന്ന് തിയ്യാട്ടിൽ കുഞ്ഞാപ്പ ഹാജി , ടി. റിയാസുദ്ദീൻ , നിസാമുദ്ദീൻ ചുണ്ടംമ്പറ്റ , ടി.ഷാജി കൊപ്പം ഉപഹാരം സ്വീകരിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ജി.എം.സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ , എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അൻവർ മുഹ് യദ്ദീൻ ഹുദവി സംസാരിച്ചു. ശേഷം നടന്ന ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുറഹ്മൻ മുത്തുകോയ തങ്ങൾ വല്ലപ്പുഴ നേതൃത്വം നൽകി.
