സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പാലക്കാടന്‍ തനത്- കലാ സാംസ്കാരിക- പ്രഭാഷണ പരിപാടി ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശീയ പ്രസ്ഥാനങ്ങൾ ജനങ്ങൾ ഒന്നിച്ചുണ്ടായതാണെന്നും ജനങ്ങൾ രാഷ്ട്രീയ സേവകർ ആണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കലാവ തരണത്തിലൂടെ കലാകാരന്മാർ സമൂഹത്തെ വിമർശനത്തിലൂടെ മെച്ചപ്പെടുത്തുന്നുണ്ടെന്നും കലകൾ പോരാട്ടത്തിന്റെ പ്രതീകമാണെന്നും പബ്ലിക് റിലേഷൻസ് ഡിപാർട്മെന്റ് പാലക്കാടൻ തനത് കലകളെ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചത് അഭിനന്ദർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


നിഷ്പക്ഷവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് നടത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് നേടിയ മൃൺമയിജോഷിയെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.
മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് പുരസ്കാരം, മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്കാരം എന്നിവ കരസ്ഥമാക്കിയ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആദരം മന്ത്രി കെ. കൃഷ്ണൻകുട്ടി കൈമാറി.
ജില്ലയിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അവാർഡ് എന്ന് ആദരവ് ഏറ്റുവാങ്ങികൊണ്ട് ജില്ലാ കളക്ടർ പറഞ്ഞു.



ഇന്ത്യയിലാദ്യമായി ഒരു ദളിത് വനിത ചെന്നൈ കോർപറേഷൻ മേയർ സ്ഥാനത്തു എത്തിയ അഭിമാനകരമായ ദിവസത്തിലാണ് നമ്മൾ സ്വാന്ത്രത്തിന്റെ 75-)0 വാർഷിക മഹോത്സവം ആഘോഷിക്കുന്നത് എന്നത് സന്തോഷം നൽകുന്നുവെന്ന് കഥാകൃത്തും പബ്ലിക് ലൈബ്രറി നിർവാഹക സമിതി അംഗവുമായ രാജേഷ് മേനോൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ അടിസ്ഥാന അടിത്തറ മതേതരത്വമാണെന്നും
എന്നാൽ ഇന്ന് സ്വാതന്ത്ര്യം എന്ന വാക്കും ആശയവും സങ്കുചിതമാകുന്നുവെന്നും ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയത് പോലെ മതേതര ഐക്യം ദേശീയമായി രൂപപ്പെടണ മെന്നും രാജേഷ് മേനോൻ പറഞ്ഞു.


ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ ഗോകുല്‍ദാസ്, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്കുമാര്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ.ഉണ്ണികൃഷ്ണന് ,അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ. സുമ എന്നിവര്‍ സംസാരിച്ചു. തുടർന്ന് പാലക്കാടൻ തനത് കലാസാംസ്കാരിക പരിപാടികൾ അരങ്ങിലെത്തി.
