കൊട്ടാരക്കര : ആൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ 37-ാം ജില്ലാ പ്രതിനിധി സമ്മേളനം കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ വള്ളിക്കാവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് വിജയൻ മാറഞ്ചേരി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ അന്തരിച്ച സംസ്ഥാന സെക്രട്ടറി മൻസൂറിന്റെ കുടുംബ സഹായ ഫണ്ടായി akpa സ്വരൂപിച്ച 11,21,101 രൂപ തന്റെ കുടുംബത്തിന് കൈമാറി. ആദരിക്കൽ, ഫോട്ടോഗ്രാഫി അവാർഡ്, വിദ്യാഭ്യാസ അവാർഡ് എന്നിവയും നടത്തപ്പെട്ടു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോട്, സംസ്ഥാന ട്രഷറർ ജോയ് ഗ്രേയ്സ്, സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് എന്നിവർ പങ്കെടുത്തു. തുടർന്ന് 2022 വർഷത്തിലേക്കുള്ള ഭാരവാഹികളായി ജോയി ഉമ്മന്നൂർ പ്രസിഡന്റ്, അരുൺ പനയ്ക്കൽ, അജി അരുൺ എന്നിവർ വൈസ് പ്രസിഡന്റ് ,വിനോദ് അമ്മാസ് സെക്രട്ടറി, സജി ഡി ആർ, ബൻസിലാൽ പുത്തൂർ എന്നിവർ ജോയിന്റെ സെക്രട്ടറിമാർ
ട്രഷറർ ജുഗുനു വിസ്മയ, ജില്ലാ pro ഡാന്റെ കൊല്ലം, ജില്ലാ വെൽഫെയർ ട്രെസ്റ് ചെയർമാൻ. മുരളി അനുപമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി, വിജയൻ എം, അനിൽ എ വൺ, സുരേന്ദ്രൻ വള്ളിക്കാവ്, ജലീൽ പുനലൂർ എന്നിവരെ തെരഞ്ഞെടുത്തു.
