Asian Metro News

സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ചു.

 Breaking News
  • എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും...
  • ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം....
  • കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത്  വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി...
  • വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി...
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ്...

സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ചു.

സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ചു.
December 30
09:14 2021

കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലയ്ക്കു പുതുതായി അനുവദിച്ച സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ ഇന്നലെ (29.12.2021) കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. കൊട്ടാരക്കര ഗാന്ധിമുക്ക്  ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ജില്ലാ പോലീസ് കോംപ്ലെക്സിന് സമീപമാണ് കാന്റീൻ പ്രവർത്തനമാരംഭിച്ചത്.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി IPS ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ IPS, അഡീഷണൽ  SP മധുസൂദനൻ,
കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു, കൊട്ടാരക്കര DYSP സുരേഷ് കുമാർ.ആർ, കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച്   DySP അശോക് കുമാർ, കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച്  DySP എസ്. അനിൽദാസ്, കൊല്ലം റൂറൽ DCRB DySP  ടി.അനിൽ കുമാർ,  അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ശ്രീ. ജി.എസ് രാധാകൃഷ്ണൻ, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രാജേഷ്,  കേരളാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് എം, സ്റ്റാഫ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി വിനോദ് ലാൽ കെ .ബി, അസിസ്റ്റന്റ് മാനേജർ പോലീസ് കാന്റീൻ കെ.എസ്. വിജയകുമാർ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  പോലീസ് , ജയിൽ, അർദ്ധ സൈനിക വിഭാഗങ്ങൾ, ഫയർ ഫോഴ്സ് , പെൻഷനേഴ്‌സ് എന്നിവരുടെ ചിരകാല സ്വപ്നമായിരുന്നു യാഥാർഥ്യമായത്. കൂടാതെ ചടങ്ങിൽ വച്ച് പിങ്ക് പോലീസുദ്യോഗസ്ഥർക്കു റിഫ്ലെക്ടറിംഗ് ജാക്കറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment