കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലയ്ക്കു പുതുതായി അനുവദിച്ച സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ ഇന്നലെ (29.12.2021) കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. കൊട്ടാരക്കര ഗാന്ധിമുക്ക് ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ജില്ലാ പോലീസ് കോംപ്ലെക്സിന് സമീപമാണ് കാന്റീൻ പ്രവർത്തനമാരംഭിച്ചത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി IPS ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ IPS, അഡീഷണൽ SP മധുസൂദനൻ,
കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു, കൊട്ടാരക്കര DYSP സുരേഷ് കുമാർ.ആർ, കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് DySP അശോക് കുമാർ, കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് DySP എസ്. അനിൽദാസ്, കൊല്ലം റൂറൽ DCRB DySP ടി.അനിൽ കുമാർ, അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ശ്രീ. ജി.എസ് രാധാകൃഷ്ണൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രാജേഷ്, കേരളാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് എം, സ്റ്റാഫ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി വിനോദ് ലാൽ കെ .ബി, അസിസ്റ്റന്റ് മാനേജർ പോലീസ് കാന്റീൻ കെ.എസ്. വിജയകുമാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പോലീസ് , ജയിൽ, അർദ്ധ സൈനിക വിഭാഗങ്ങൾ, ഫയർ ഫോഴ്സ് , പെൻഷനേഴ്സ് എന്നിവരുടെ ചിരകാല സ്വപ്നമായിരുന്നു യാഥാർഥ്യമായത്. കൂടാതെ ചടങ്ങിൽ വച്ച് പിങ്ക് പോലീസുദ്യോഗസ്ഥർക്കു റിഫ്ലെക്ടറിംഗ് ജാക്കറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു.


