തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിൽ ഒക്ടോബർ 24ൽ നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നീ വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കും. ജനുവരി 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസിൽ ബന്ധപ്പെടണം.
There are no comments at the moment, do you want to add one?
Write a comment