ഭക്ഷ്യമന്ത്രിയുടെ ഫയൽ അദാലത്ത് കാസർകോഡ് പൂർത്തിയായി

December 30
11:46
2021
ലൈസൻസ് സസ്പെൻഡ് ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ നടത്തിയ അദാലത്തിൽ സസ്പെൻഡ് ചെയ്തിരുന്ന നാലു കടകളുടെ ലൈസൻസ് പുനഃസ്ഥാപിച്ചു. ഏഴ് ലൈസൻസികൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. 16 ലൈസൻസുകൾ റദ്ദാക്കി.
കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിൽ നേരത്തെ അദാലത്തുകൾ പൂർത്തിയായിരുന്നു. മറ്റു ജില്ലകളിൽ വരും ദിവസങ്ങളിൽ അദാലത്ത് നടക്കുമെന്നു മന്ത്രി അറിയിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഡി. സജിത് ബാബു, നോർത്ത് മേഖലാ ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വിനോദ്, കാസർകോഡ് ജില്ലാ സപ്ലൈ ഓഫിസർ അനിൽ കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment