കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്കും ചേർന്ന് നേരിട്ടു നടത്തുന്ന തൊഴിൽമേളകളുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 2,460 ഉദ്യോഗാർഥികളെ വിവിധ കമ്പനികൾ ഷോർട് ലിസ്റ്റ് ചെയ്തു. ഇവർക്ക് വൈകാതെ കമ്പനികൾ നേരിട്ട് ഓഫർ ലെറ്റർ നൽകും. ആകെ 3,876 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 960 പേരിൽ 668 പേരും കൊല്ലം ജില്ലയിൽ പങ്കെടുത്ത 1,423 ൽ 794 പേരും പത്തനംതിട്ട ജില്ലയിൽ 680 ൽ 379 പേരുമാണ് ലിസ്റ്റുകളിൽ ഇടം പിടിച്ചത്.
