പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

December 23
07:46
2021
ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി ഒരു കോടി ഇരുപത്തി എട്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക അറിവും, സേവനവും ലഭ്യമാക്കുന്നത് ഇതിന്റെ വളർച്ചയ്ക്ക് വളരെ സഹായകരമാകും.
There are no comments at the moment, do you want to add one?
Write a comment