Asian Metro News

ക്രിസ്തുമസ്-പുതുവത്സരാഘോഷം; സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കും: എം.വി. ഗോവിന്ദൻ

 Breaking News
  • എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും...
  • ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം....
  • കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത്  വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി...
  • വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി...
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ്...

ക്രിസ്തുമസ്-പുതുവത്സരാഘോഷം; സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കും: എം.വി. ഗോവിന്ദൻ

ക്രിസ്തുമസ്-പുതുവത്സരാഘോഷം; സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കും: എം.വി. ഗോവിന്ദൻ
December 09
11:31 2021

ക്രിസ്തുമസ് പുതുവത്സരാഘോഷവേളയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും  തടയുന്നതിനായി സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
ആഘോഷവേളകളിലും അതിനുമുമ്പും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇവ തടയുന്നതിനായി അതിശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടപ്പാക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന് വ്യാജമദ്യ നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും,  ഇതരസംസ്ഥാന തൊഴിലാളികൾ മുഖേന മയക്കുമരുന്നുകളും മദ്യവും കടത്തുന്നതിനും, അതിർത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളിലൂടെയും നിരവധിയായ ചെറിയ പാതകളിലൂടെയും വ്യാജമദ്യം സംസ്ഥാനത്തിന് അകത്തേക്ക് കടത്തുന്നതിനും സാധ്യതയുണ്ട്.
സംസ്ഥാന അതിർത്തികളിലെ എക്‌സൈസ് ചെക്ക് പോസ്റ്റുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കാര്യക്ഷമമായി പരിശോധന നടത്തും.  ജോയിന്റ് എക്‌സൈസ് കമ്മീഷണർമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർമാർ എന്നിവർ നേരിട്ട് ചെക്‌പോസ്റ്റുകൾ സന്ദർശിച്ച് കാര്യക്ഷമമായ വാഹന പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment