തിരുവനന്തപുരം∙ ദത്ത് വിവാദത്തിൽ കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. അനുപമയുടെയും പങ്കാളിയുടെയും സാംപിൾ ഉച്ചയ്ക്ക് രണ്ടിനു ശേഖരിക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചെന്ന് അനുപമ പ്രതികരിച്ചു.
