Asian Metro News

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

 Breaking News

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി
August 11
11:53 2021

കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള നിര്‍ദ്ദേശം പോലീസിന് നല്‍കി കഴിഞ്ഞു. പുതിയ നിയമ നിര്‍മ്മാണത്തിന് സാങ്കേതിക തടസങ്ങളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസില്‍ കൊലപാതകി ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് സമയബന്ധിതമായി കണ്ടെത്തിയത് പോലീസിന്റെ മികവാണ്. കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനത്തിനെതിരെ സാമൂഹികമായി തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വരണം. സംസ്ഥാനത്ത് സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രി, ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് തോക്കുകള്‍ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment