Asian Metro News

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
August 04
15:02 2021

ഗോവയില്‍നിന്ന് എക്‌സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ് (31), പൊന്നാന്നി നന്നംമുക്ക് മുട്ടിപ്പാലത്തിങ്കല്‍ വീട്ടില്‍ അഫ്‌സല്‍ (32), കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിക്കു ജോയി (29) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മൂന്നരയോടെ മറ്റൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്‌സൈസ് ഗോഡൗണുകളിലേക്ക് മഡ്‌ഗോവയിലെ മദ്യനിര്‍മാണ യൂനിറ്റില്‍നിന്ന് കൊണ്ടുപോവുകയായിരുന്ന റം ഇനത്തില്‍പെട്ട 16 കുപ്പി മദ്യമാണ് ജിക്കു ജോയിക്ക് മറിച്ചുവിറ്റത്. അഫ്‌സലും ജിക്കുവും വിദേശത്തു വെച്ച്‌ പരിചയമുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൂരില്‍ മദ്യം എത്തിച്ചത്. വിലയുമായി ബന്ധപ്പെട്ട് ജിക്കുവും കൊണ്ടുവന്നവരുമായി തര്‍ക്കവുമുണ്ടായിരുന്നു. റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്‌എച്ച്‌ഒ ബി സന്തോഷ്, എസ്‌ഐ സ്‌റ്റെപ്‌റ്റോ ജോണ്‍, ദേവസി, സാബു പീറ്റര്‍, എഎസ്‌ഐമാരായ ജോഷി പോള്‍, അബ്ദുല്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment