Asian Metro News

പ്രശസ്ത ചരിത്രകാരന്‍ ഡോ. റുനോക്കോ റാഷിദി അന്തരിച്ചു

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

പ്രശസ്ത ചരിത്രകാരന്‍ ഡോ. റുനോക്കോ റാഷിദി അന്തരിച്ചു

പ്രശസ്ത ചരിത്രകാരന്‍ ഡോ. റുനോക്കോ  റാഷിദി അന്തരിച്ചു
August 03
15:55 2021

ലോകപ്രശസ്ത ചരിത്രകാരനും കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളുമായ ഡോ. റുനോക്കോ റാഷിദി അന്തരിച്ചു. 67 വയസ്സായിരുന്നു. ആഗോളതലത്തില്‍ തന്നെ ആഫ്രിക്കന്‍ വംശജരുടെയും കറുത്ത വര്‍ഗക്കാരുടെയും അസ്തിത്വത്തിലും അവസ്ഥയിലും അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം മികച്ച എഴുത്തുകാരനും പ്രഭാഷകനുമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആഫ്രിക്കന്‍ സാന്നിധ്യത്തെ കുറിച്ചുള്ള വിഷയങ്ങളില്‍ അതീവതല്‍പരനായ ഡോ. റുനോക്കോ റാഷിദി 10ലേറെ രാജ്യങ്ങളിലായി 90ലേറെ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ക്ലാസിക്കല്‍ ആഫ്രിക്കന്‍ സിവിലൈസേഷന്റെ രചയിതാവും എഡിറ്ററുമാണ്. ഡോ. ഇവാന്‍ വാന്‍ സെര്‍ട്ടിമയോടൊപ്പം ‘ആഫ്രിക്കന്‍ സാന്നിധ്യം’ എന്ന പുസ്തകത്തിന്റെ സഹ രചയിതാവായിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും സമഗ്രമായ പുസ്തകമാണിത്. കറുത്ത വര്‍ഗക്കാരെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ സജീവമായിരുന്ന റാഷിദി ‘ആഫ്രിക്കയുടെ കണ്ണിലൂടെ ഇന്ത്യ കാണുക’ എന്ന പേരില്‍ ഇന്ത്യയിലേക്കുള്ള ഒരു വിദ്യാഭ്യാസ യാത്ര ഏകോപിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാര്‍: ദ ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി യൂറോപ്, ആഫ്രിക്കന്‍ പ്രസന്‍സ് ഇന്‍ ഏര്‍ളി ഏഷ്യ, ആഫ്രിക്കന്‍ സ്റ്റാര്‍ ഓവര്‍ ഏഷ്യ: ദി ബ്ലാക്ക് പ്രസന്‍സ് ഇന്‍ ദ ഈസ്റ്റ്, മൈ ഗ്ലോബല്‍ ജേണി ഇന്‍ സെര്‍ച്ച്‌ ഓഫ് ദി ആഫ്രിക്കന്‍ പ്രസന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment