Asian Metro News

സ്ത്രീക്ക് നേരെ അതിക്രമം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

 Breaking News
  • കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439,...
  • കോവിഡ് 19 ഭവനങ്ങളിലെ സമ്പർക്കത്തിൽ ജാഗ്രത വേണം : ആരോഗ്യ മന്ത്രി ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...
  • നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശരവണനെ...
  • കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും...
  • കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി...

സ്ത്രീക്ക് നേരെ അതിക്രമം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്ത്രീക്ക് നേരെ അതിക്രമം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
August 03
16:27 2021

കൊല്ലം : കുണ്ടറ പേരയം കോട്ടപ്പുറം എന്ന സ്ഥലത്ത് അനു സദനത്തിൽ നെൽസൺ മകൻ ആന്റണിയെ (32) ആണ് ഇന്നലെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം തെങ്ങുവിള തെക്കതിൽ സജീവൻറെ ഭാര്യ ഷൈനിയെ കഴിഞ്ഞ 25 ആം തീയതി വൈകിട്ട് 6 30 മണിക്ക് ഷൈനിയും അമ്മയും താമസിച്ചു വരുന്ന തെങ്ങുവിള തെക്കതിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ആന്റണിയും സഹോദരനും കൂടി ഷൈനി ആക്രമിക്കുകയായിരുന്നു. തടി കഷണവും സിമന്റ് കട്ടയും ഉപയോഗിച്ചുള്ള പ്രതികളുടെ ആക്രമണത്തിൽ ഷൈനിക്ക് മാരകമായ പരിക്കുപറ്റി. ഷൈനിയുടെ അമ്മയെ പ്രതികൾ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഷൈനിയെ പ്രതികൾ ആക്രമിക്കാൻ കാരണം. ഷൈനിയുടെ പരാതിയിൽ കുണ്ടറ പോലീസ് വധ ശ്രമത്തിന് കേസ്സെടുത്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ന് രാവിലെ ആറുമണിയോടെ നീണ്ടകര ഹാർബറിൽ നിന്നും കേസിലെ രണ്ടാം പ്രതിയായ ആന്റണിയെ കുണ്ടറ പോലീസ് സബ് ഇൻസ്പെക്ടർ ഹരീഷ് ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment