Asian Metro News

കോവിഡ് പ്രതിരോധം: ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

കോവിഡ് പ്രതിരോധം: ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധം: ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു
August 03
11:24 2021

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 800 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജിന് കിറ്റുകള്‍ കൈമാറി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകളും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയതായി പ്രസിഡന്റ് പറഞ്ഞു.
കൊട്ടാരക്കരയിലെ വെളിയം ഗ്രാമപഞ്ചായത്തില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. 648 പേര്‍ക്കാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വാക്‌സിനേഷന്‍ നല്‍കിയത്. വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി പ്രസിഡന്റ് ആര്‍. ബിനോജ് പറഞ്ഞു.
സി കാറ്റഗറി നിയന്ത്രണങ്ങളുള്ള മൈലം ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കി വരുന്നതയി പ്രസിഡന്റ് ബിന്ദു ജി.നാഥ് പറഞ്ഞു.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്കായി കോവിഡ് പരിശോധന വ്യാപിപ്പിച്ചു. എല്ലാ വ്യാപാരികള്‍ക്കും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് വ്യാപാരികള്‍ക്ക് അറിയിപ്പ് നല്‍കി. കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ഉടമകളും മറ്റ് ജീവനക്കാരും 15 ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം കയ്യില്‍ കരുതണം. അല്ലെങ്കില്‍ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ ആയിരിക്കണം. ഓണത്തോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാലാണ് പുതിയ നിയന്ത്രണങ്ങളെന്നു പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.
വിളക്കുടി ഗ്രാമപഞ്ചായത്തില്‍ എല്ലാ ദിവസവും മൊബൈല്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി നഴ്‌സുമാര്‍ അടങ്ങിയ പ്രത്യേക ടീമിനെ പരിശീലനം നല്‍കി ആന്റിജന്‍ പരിശോധനയ്ക്കായി സജ്ജമാക്കി. കൂടുതല്‍ പോസ്റ്റീവ് രോഗികളുള്ള വരിക്കോലില്‍, ചെക്കുപാറ കോളനികളില്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി. കോളനികളിലെ രോഗബാധിതരായ മുഴുവന്‍പേരെയും സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി മൊബൈല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
മുഖത്തലയില്‍ മയ്യനാട് ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയില്‍ രണ്ട് രോഗികള്‍ ആണുള്ളത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തിലെ സി.എഫ്.എല്‍.ടിസിയില്‍ 20 രോഗികളും ഡി.സി.സിയില്‍ 16 രോഗികളുമാണ് ഉള്ളത്. നിലവില്‍ 14233 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സെക്രട്ടറി എ. ശിഹാബുദ്ദീന്‍ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment