Asian Metro News

അഷ്ടമുടി സംരക്ഷണത്തിനും വിഹിതം : മന്ത്രി കെ. എന്‍ ബാലഗോപാല്‍

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

അഷ്ടമുടി സംരക്ഷണത്തിനും വിഹിതം : മന്ത്രി കെ. എന്‍ ബാലഗോപാല്‍

അഷ്ടമുടി സംരക്ഷണത്തിനും വിഹിതം : മന്ത്രി കെ. എന്‍ ബാലഗോപാല്‍
August 03
11:06 2021

അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി ബജറ്റില്‍ വകയിരുത്തിയ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള 50 കോടി രൂപയില്‍ നിന്നുള്ള വിഹിതം വിനിയോഗിക്കാമെന്ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍. അഷ്ടമുടിക്കായല്‍ ശുചീകരണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് കൊല്ലം കോര്‍പറേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു കായലുകളെ അപേക്ഷിച്ച് ഇവിടെ മാലിന്യ സാന്നിദ്ധ്യം കുറവാണ് എങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ പരിശോധിക്കണം. മത്സ്യസമ്പത്ത് കുറയാതെ നോക്കുകയും സംരക്ഷണം സാധ്യമാക്കുന്നതിനായി തടസ്സമില്ലാത്ത ഒഴുക്ക് നിലനിറുത്തുകയും വേണം. അഷ്ടമുടി പരിപാലനത്തിനായി ഒരു ജനകീയ പ്രസ്ഥാനം തന്നെ രംഗത്തുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് അഷ്ടമുടി സംരക്ഷണ അതോറിറ്റി രൂപീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് അധ്യക്ഷയായ മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് സാങ്കേതിക ശില്‍പശാല നടത്തുമെന്നും പറഞ്ഞു. കായല്‍ പുനരുദ്ധാരണത്തിനായി നോഡല്‍ ഏജന്‍സി രൂപീകരിക്കരണമെന്നും സാധ്യമായ ഫണ്ട് അനുവദിക്കാന്‍ ശ്രമം നടത്തുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. പറഞ്ഞു. വിനോദസഞ്ചാര സാധ്യതകള്‍ മുന്‍നിറുത്തിയുള്ള പദ്ധതികള്‍ കായലിന്റെ സംരക്ഷണം കൂടി ഉറപ്പാക്കി രൂപീകരിക്കണമെന്നും പ്രവാസികളുടെ സഹായം തേടാവുന്നതാണെന്നും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.
മാലിന്യം കൃത്യമായും ശാസ്ത്രീയമായും സംസ്‌കരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കെ. സോമപ്രസാദ് എം.പിയുടെ പ്രതിനിധി ബാബു കെ. പ•ന ആവശ്യപ്പെട്ടു. അഷ്ടമുടിക്കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള അതോറിറ്റി രൂപീകരിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എയുടെ പ്രതിനിധി കെ. പി. നന്ദകുമാര്‍ അറിയിച്ചു. കായല്‍ ശുദ്ധീകരണം, സംരക്ഷണം, ആവാസവ്യവസ്ഥ നിലനിറുത്തല്‍ എന്നിവയിലൂടെ അഷ്ടമുടിക്കായലിനെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, രാഷ്ട്രീയ കക്ഷിനേതാക്കളായ എസ്. സുദേവന്‍, ബിന്ദു കൃഷ്ണ, ഗോപകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എക്‌സ്. ഏണസ്റ്റ്, പരിസ്ഥിതി പഠനങ്ങള്‍ നടത്തിയ അധ്യാപകരായ ഡോ. ബി. ടി. സുലേഖ, ഡോ. പ്രിയ, ഡി.ടി.പി.സി സെക്രട്ടറി എം.ആര്‍.ജയഗീത, പരിസ്ഥിതി വിദഗ്ധരായ പീറ്റര്‍ പ്രദീപ്, അപ്പുക്കുട്ടന്‍, ഡിക്രൂസ്, പ്രസ്‌ക്ലബ് ഭാരവാഹികളായ അജിത്ത് ശ്രീനിവാസന്‍, ബിജു, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment