പൊതുമുതല്‍ തല്ലിത്തകര്‍ത്ത കേസില്‍ വിഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു.പൊതുമുതല്‍ തല്ലിത്തകര്‍ത്ത കേസില്‍ വിഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. നിയമസഭ തല്ലിത്തകര്‍ത്ത കേസില്‍ വിചാരണ നേരിടുന്ന ഒരാള്‍ മന്ത്രിയായിരിക്കുന്നത് ആശാസ്യമായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍ലിക്കാനുള്ള സര്‍ക്കാരിന്റെ പരാതി തള്ളിയത് യുഡിഎഫിന്റെ നിലപാടിന് അംഗീകാരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനങ്ങള്‍ നേരിട്ടു കണ്ട, എല്ലാ തെളിവുകളുമുള്ള സംഭവത്തില്‍ കേസുകള്‍ക്കായി ധൂര്‍ത്തടിച്ച പണത്തെ പറ്റി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ പി സിസി അദ്ധ്യക്ഷന്‍ കെ സുധാകരന് ആവശ്യപ്പെട്ടു. വി ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും കെ സുധാകരന് പറഞ്ഞു. ജനാധിപത്യ സംവിധാനം അനുവദിക്കുന്ന രീതികൡ പ്രതിപക്ഷം ഇതിനായി പ്രക്ഷോഭപരിപാടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയാണ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നിയമസഭയില്‍ നടന്നതെങ്കിലും ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശങ്ങള്‍. കേരള ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തിനുള്ള പരിരക്ഷ അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ല. ഇന്ത്യയുടെ ഭരണ ഘടനയെയും നിയമ സംവിധാനത്തെയും സംരക്ഷിച്ചു കൊള്ളാം എന്ന പ്രതിജ്ഞ ചെയ്താണ് നിയമസഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലേക്ക് പോകുന്നതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പ്രസ്താവം വായിച്ചു തുടങ്ങിയത്. ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള അപക്ഷ ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
പൊതു മുതല്‍ നശിപ്പിച്ചു കൊണ്ടുള്ള ക്രിമിനല്‍ പ്രതിഷേധങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വരില്ലെന്നും കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാകാത്ത നടപടിയെ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിക്കുന്നതെന്തിനാണെന്ന ചോദ്യവും വിധി പ്രസ്താവത്തിനിടെ കോടതിയില്‍ നിന്നുണ്ടായി. സുപ്രീം കോടതിയില്‍ നിന്ന് നിശിത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.