Asian Metro News

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: മഞ്ഞപ്പിത്തത്തെ തിരിച്ചറിയാം

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: മഞ്ഞപ്പിത്തത്തെ തിരിച്ചറിയാം

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: മഞ്ഞപ്പിത്തത്തെ തിരിച്ചറിയാം
July 28
14:53 2021

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ‘ഹെപ്പറ്റൈറ്റിസ് ഇനി കാത്തിരിക്കാനാവില്ല, രോഗ നിര്‍ണയവും ചികിത്സയും വൈകിക്കരുത്’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പരിശോധനയിലൂടെ നേരെത്തെ തന്നെ തിരിച്ചറിയുകയും ഹെപ്പറ്റൈറ്റിസ് രോഗം കണ്ടെത്തുക, പ്രതിരോധത്തിന്റെയും ചികിത്സയുടെയും സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നത. എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളില്‍ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാല്‍ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ.

ഓരോ 30 സെക്കന്‍ഡിലും ഒരാള്‍ ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ അനുബന്ധ രോഗങ്ങള്‍ കാരണം മരിക്കുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഓരോവര്‍ഷവും 11 ലക്ഷത്തോളം പേര്‍ ഹൈപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ബാധിച്ചു മരിക്കുന്നുണ്ട്. 30 ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും രോഗ ബാധിതരാകുന്നത്. 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കാന്‍ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞ നിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മല-മൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീര ഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതില്‍ പ്രധാനം. പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടി വരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എടുക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.
ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment