Asian Metro News

ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
July 25
11:05 2021

തെക്കന്‍ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴയും മധ്യ-വടക്കന്‍ ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴയും ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴയും മധ്യ-വടക്കന്‍ ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴയും ലഭിക്കും. ജൂലൈ 26 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ കനത്തതോടെ വടക്കന്‍ ജില്ലകളില്‍ പുഴകള്‍ കരകവിഞ്ഞ നിലയിലാണ്.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറും ഇരുവഴഞ്ഞിപ്പുഴയും ഉള്‍പ്പെടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മിക്ക പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. പുഴകള്‍ കരകവിഞ്ഞതോടെ മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ 15 കുടുംബങ്ങളെയും 8 ഇതര സംസ്ഥാന തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചു.അതേസമയം, നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഇരട്ടയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ മൂഴിയാര്‍ ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പാലക്കാട് ജില്ലയിലെ മംഗലം എന്നീ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment