Asian Metro News

വൈ​ദ്യു​തി​യില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില്‍ നാലാം ദിവസം വൈദ്യുതി ലഭിച്ചു‍

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

വൈ​ദ്യു​തി​യില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില്‍ നാലാം ദിവസം വൈദ്യുതി ലഭിച്ചു‍

വൈ​ദ്യു​തി​യില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില്‍ നാലാം ദിവസം വൈദ്യുതി ലഭിച്ചു‍
July 11
14:19 2021

ആലപ്പുഴ: ഓ​ൺ​ലൈ​​ൻ പ​ഠ​ന​കാ​ല​ത്ത്​ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പഠ​നം ദുസ്സഹമായ അലനും സ്നേഹയ്ക്കും ഇ​നി വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം. വർഷങ്ങളായി വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മ​ന്ത്രി പി. പ്രസാദിന്റെ ഇ​ട​പെ​ട​ലി​ലൂടെ വൈ​ദ്യു​തി കണ​ക്​​ഷ​ൻ ല​ഭി​ച്ചു. വീ​ട്ടി​ലെ വൈ​ദ്യു​തിയുടെ സ്വി​ച്ച് ഓ​ൺ ക​ർ​മം മന്ത്രി നേരിട്ടെത്തി നിർവഹിച്ചു.പട്ടണക്കാട് ആറാട്ടുവഴി മാണിയാംപൊഴിയിൽ എം. സി. പ്രിൻസിന്റെ മകൻ അലൻ പ്രിൻസ് എന്ന മൂന്നാം ക്ലാസുകാരനാണ്‌ മന്ത്രിക്ക്‌ പരാതി നല്‍കിയത്‌. വൈദ്യുതിയില്ലാത്തതിനാല്‍ പഠിക്കാനാകുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട്‌ സ്‌കൂള്‍ ഹെഡ്മാസ്റ്റർ മുഖേനയാണ്‌ അലൻ കൃഷി മന്ത്രിക്ക് പരാതി നല്‍കിയത്‌. പരാതി സംബന്ധിച്ച്‌ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ പട്ടണക്കാട് സെക്ഷന്‍ ഓഫീസിലെ അസിറ്റന്‍ന്റ്‌ എന്‍ജിനീയര്‍ ടി. പ്രദീപിന് മന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു.

‍‌വൈദ്യുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അലൻ താമസിക്കുന്ന സ്ഥലത്ത്‌ എത്തുകയും വൈദ്യുതി ലൈന്‍ വലിക്കുന്നതിന്‌ അയല്‍വാസികളുടെ അനുവാദം വേണമെന്ന്‌ കാണുകയും ചെയ്‌തു. തുടര്‍ന്ന്‌ അയല്‍വാസികളുമായി ചര്‍ച്ച നടത്തി സമ്മതം വാങ്ങിയതോടെ നടപടികള്‍ വേഗത്തിലായി. മൂന്ന് പോസ്റ്റ്‌ നാട്ടി 15 മീറ്റര്‍ ലൈന്‍ വലിച്ചാണ്‌ വൈദ്യുതി കണക്ഷന്‍ നല്‍കിയത്‌. പണി പൂർത്തിയാകാത്ത വീട്ടില്‍ സൗജന്യമായി ലൈന്‍ വലിച്ചാണ്‌ ഉദ്യോഗസ്ഥര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയത്‌. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജയ പ്രതാപൻ, ഒറ്റമശ്ശേരി സെന്റ് ജോസഫ് എൽ. പി. സ്കൂൾ പ്രധാനാധ്യാപിക ഒ. ബി. സോണിയ, അധ്യാപകൻ എം.എച്ച്. മാർട്ടിൻ, കെ. എസ്.ഇ.ബി. സുപ്രണ്ട് എം. എ. ഷിബു, സബ് എഞ്ചിനീയർ ജോജോ റോക്കി, ഓവർസിയർ വി. സഞ്ജയ്‌ നാഥ്‌, കെ.എസ്.സി.ബി ഉദ്യോഗസ്ഥരായ വി. ജോസഫ്, എ. ജെ. ലെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment