Asian Metro News

ഒളിംപ്യന്‍ മയൂഖജോണിക്കും കുടുംബത്തിനും വധഭീഷണിയുമായി ഊമക്കത്ത്; സംരക്ഷണം നല്‍കുമെന്ന് ഡിജിപി

 Breaking News
  • കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439,...
  • കോവിഡ് 19 ഭവനങ്ങളിലെ സമ്പർക്കത്തിൽ ജാഗ്രത വേണം : ആരോഗ്യ മന്ത്രി ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...
  • നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശരവണനെ...
  • കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും...
  • കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി...

ഒളിംപ്യന്‍ മയൂഖജോണിക്കും കുടുംബത്തിനും വധഭീഷണിയുമായി ഊമക്കത്ത്; സംരക്ഷണം നല്‍കുമെന്ന് ഡിജിപി

ഒളിംപ്യന്‍ മയൂഖജോണിക്കും കുടുംബത്തിനും വധഭീഷണിയുമായി ഊമക്കത്ത്;  സംരക്ഷണം നല്‍കുമെന്ന് ഡിജിപി
July 11
14:06 2021

സുഹൃത്തിന്റെ പീഢനക്കേസ് പൊതുജന മദ്ധ്യത്തിലെത്തിച്ചതിന് ഒളിംപ്യന്‍ മയൂഖാ ജോണിക്ക് വധ ഭീഷണി. കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നതായി മയൂഖ വെളിപ്പെടുത്തി. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയുമായി സംസാരിച്ചു. സംരക്ഷണം നല്കാമൈന്ന അദ്ദേഹം സമ്മതിച്ചതായി മയൂഖ പറഞ്ഞു. സുഹൃത്തായ യുവതിയെ 2016 ജുലൈയില്‍ മുരിങ്ങൂര്‍ സ്വദേശിയായ വ്യക്തി ബലാത്സംഗം ചെയ്‌തെന്നും നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് പിന്നീട് ഭീഷണി തുടരുന്നവെന്നുമാണ് മയൂഖ വെളിപ്പെടുത്തിയത്. പൊലീസില്‍നിന്നു നീതി കിട്ടിയില്ലെന്നും മയൂഖ വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോഴും പ്രതിക്ക് അനുകൂലമായാണ് കാര്യങ്ങള്‍ നീ്ങ്ങുന്നത്. ഇക്കാര്യത്തില്‍ ഇടപെട്ടതു കൊണ്ടാണ് ഈ ഊമക്കത്ത ലഭിച്ചതെന്നും മയൂഖ പറഞ്ഞു. പ്രതികളായി ആരോപിക്കപ്പെട്ടവര്‍ ഏറെ സ്വാധീനം ഉള്ളവരാണ്. സാമ്പത്തികമായും രാഷ്ട്രീയമായും ഇവര്‍ ശക്തരായതിനാല്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും മയൂഖ പറഞ്ഞു. രാഷ്ട്രീയമായും സാമുദായികമായും കേസ് ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിച്ചതായും അതു നടക്കാതെ വന്നപ്പോഴാണ് തനിക്കു വധഭീഷണി ഉയര്‍ത്തുന്നതെന്നും മയൂഖ പറഞ്ഞു. ഭീഷണിക്കത്തിന്റെ കാര്യം സംസ്ഥാന പൊലീസിനെ അറിയിച്ചുഡിജിപിയുമായും ഇക്കാര്യം സംസാരിച്ചു. സംരക്ഷണം നല്‍കുമെന്ന് ഡിജിപി അറിയിച്ചതായി മയൂഖ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment