സുഹൃത്തിന്റെ പീഢനക്കേസ് പൊതുജന മദ്ധ്യത്തിലെത്തിച്ചതിന് ഒളിംപ്യന്‍ മയൂഖാ ജോണിക്ക് വധ ഭീഷണി. കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നതായി മയൂഖ വെളിപ്പെടുത്തി. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയുമായി സംസാരിച്ചു. സംരക്ഷണം നല്കാമൈന്ന അദ്ദേഹം സമ്മതിച്ചതായി മയൂഖ പറഞ്ഞു. സുഹൃത്തായ യുവതിയെ 2016 ജുലൈയില്‍ മുരിങ്ങൂര്‍ സ്വദേശിയായ വ്യക്തി ബലാത്സംഗം ചെയ്തെന്നും നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് പിന്നീട് ഭീഷണി തുടരുന്നവെന്നുമാണ് മയൂഖ വെളിപ്പെടുത്തിയത്. പൊലീസില്‍നിന്നു നീതി കിട്ടിയില്ലെന്നും മയൂഖ വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോഴും പ്രതിക്ക് അനുകൂലമായാണ് കാര്യങ്ങള്‍ നീ്ങ്ങുന്നത്. ഇക്കാര്യത്തില്‍ ഇടപെട്ടതു കൊണ്ടാണ് ഈ ഊമക്കത്ത ലഭിച്ചതെന്നും മയൂഖ പറഞ്ഞു. പ്രതികളായി ആരോപിക്കപ്പെട്ടവര്‍ ഏറെ സ്വാധീനം ഉള്ളവരാണ്. സാമ്പത്തികമായും രാഷ്ട്രീയമായും ഇവര്‍ ശക്തരായതിനാല്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും മയൂഖ പറഞ്ഞു. രാഷ്ട്രീയമായും സാമുദായികമായും കേസ് ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിച്ചതായും അതു നടക്കാതെ വന്നപ്പോഴാണ് തനിക്കു വധഭീഷണി ഉയര്‍ത്തുന്നതെന്നും മയൂഖ പറഞ്ഞു. ഭീഷണിക്കത്തിന്റെ കാര്യം സംസ്ഥാന പൊലീസിനെ അറിയിച്ചുഡിജിപിയുമായും ഇക്കാര്യം സംസാരിച്ചു. സംരക്ഷണം നല്‍കുമെന്ന് ഡിജിപി അറിയിച്ചതായി മയൂഖ പറഞ്ഞു.
