Asian Metro News

ദളിതനായത്കൊണ്ട് മാറ്റി നിര്‍ത്തി; കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എം പി

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

ദളിതനായത്കൊണ്ട് മാറ്റി നിര്‍ത്തി; കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എം പി

ദളിതനായത്കൊണ്ട് മാറ്റി നിര്‍ത്തി; കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എം പി
July 05
11:47 2021

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം പിന്‍തള്ളിയത് താന്‍ ദളിതനായതുകൊണ്ടാണന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. കോണ്‍ഗ്രസില്‍ കടുത്ത ജാതിവിവേചനമുണ്ട്. കോൺഗ്രസ്സിനിതിരെ രൂക്ഷ ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എം പി . അധ്യക്ഷനാകാന്‍ താല്‍പ്പര്യം അറിയിച്ചതിന്റെ പേരില്‍ ചില നേതാക്കളുടെ സൈബര്‍ ഗുണ്ടകളില്‍ നിന്ന് അതിരൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

പ്രായം കുറവായതിനാല്‍ ഇനിയും അവസരമുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ താന്‍ ദളിതനായതാണ് കാരണം. കടുത്ത ജാതീ ആക്രമണമുണ്ടായി. മ്ലേച്ഛമായ രീതിയില്‍ കുടുംബത്തെയും ആക്രമിച്ചു. സംവരണം ഇല്ലായിരുന്നെങ്കില്‍ ദളിതരുടെ അവസ്ഥ എന്താകുമായിരുന്നു. പക്ഷേ, കെപിസിസി അധ്യക്ഷസ്ഥാനത്തിന് സംവരണമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന് സൈബര്‍ ഇടത്തില്‍ ഒരു ടീമുണ്ട്. തനിക്ക് അങ്ങനെയില്ല. ഒരു ഏജന്‍സിയെ സമീപിച്ചപ്പോള്‍ വലിയ ചെലവുള്ള കാര്യമാണന്ന് മനസിലായി, അതിനാല്‍ സൈബര്‍ പ്രചാരണത്തിന് ശ്രമിക്കാറില്ല. സുധാകരനെപ്പോലെ ഒരാള്‍ വരണമെന്ന അജന്‍ഡ സെറ്റ് ചെയ്തു മറ്റു നേതാക്കളള്‍ക്ക് എതിരായി പ്രചാരണം നടത്തുന്ന സൈബര്‍ ടീമിന്റെ പ്രവര്‍ത്തനം ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചിട്ടുണ്ടന്നും കൊടിക്കുന്നില്‍ ആരോപിച്ചു. താനോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ സ്വീകരിക്കുന്ന ശൈലിയല്ല സുധാകരന്റേത്. ഞങ്ങള്‍ കെഎസ് യൂവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നവരാണ്. സുധാകരന് മറ്റൊരു ശൈലിയാണ്. എതിരാളിയെ ചാട്ടുളികൊണ്ട് നേരിടുന്ന ശൈലിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment