Asian Metro News

മത്സ്യത്തൊഴിലാളി നേതാക്കളുമായി ഫിഷറീസ് മന്ത്രി ചർച്ച നടത്തി

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

മത്സ്യത്തൊഴിലാളി നേതാക്കളുമായി ഫിഷറീസ് മന്ത്രി ചർച്ച നടത്തി

മത്സ്യത്തൊഴിലാളി നേതാക്കളുമായി ഫിഷറീസ് മന്ത്രി ചർച്ച നടത്തി
June 30
12:10 2021

മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തേണ്ട പദ്ധതികളെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി ഓൺലൈൻ ചർച്ച നടത്തി.
സർക്കാർ ഈ മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി ആമുഖമായി പറഞ്ഞു. തുടർന്ന് വിവിധ സംഘടനാ നേതാക്കൾ മേഖലയിലെ സാധ്യതകളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിൽ മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണം അടക്കമുള്ള പ്രശ്നങ്ങൾക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികളെ ഉൾനാടൻ, തീരപ്രദേശം എന്ന വേർതിരിവില്ലാതെ കാണുമെന്നും മന്ത്രി അറിയിച്ചു.
രണ്ടു വർഷമായി കേന്ദ്രസർക്കാരിൽ നിന്നും സമ്പാദ്യ സമാശ്വാസ പദ്ധതിവിഹിതം ലഭിക്കുന്നില്ലെങ്കിലും സംസ്ഥാന സർക്കാർ ആ തുക കൂടി അനുവദിച്ച് പദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
വനിത മത്സ്യവിൽപനക്കാർക്ക് യാത്ര സൗകര്യം സൗജന്യമായി ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി യുമായി പദ്ധതി ആവിഷ്‌കരിച്ചതായും മന്ത്രി ട്രേഡ് യൂണിയൻ പ്രതിനിധികളെ അറിയിച്ചു.
നിലവിലുള്ള പാറ ഉപയോഗിച്ച് കടൽഭിത്തി നിർമ്മാണത്തിന് പുറമേ തീരസംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രയോജനപ്പെടുത്തുന്ന ബീച്ച് നറീഷ്മെന്റും ഹരിത കവചം തീർക്കലും അടക്കമുള്ള നൂതന മാർഗ്ഗങ്ങളും ശാസ്ത്രീയപഠനത്തെ അടിസ്ഥാനമാക്കി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.പി ചിത്തരഞ്ജൻ എം.എൽ.എ, മത്സ്യ ബോർഡ് ചെയർമാൻ സി.പി കുഞ്ഞിരാമൻ, രഘുവരൻ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ- എ.ഐ.റ്റി.യു.സി), മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ആർ.ഓസ്റ്റിൻ ഗോമസ്, ഉമ്മർ ഒട്ടുമ്മൽ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.റ്റി.യു), ചാൾസ് ജോർജ് (റ്റി.യു.സി.ഐ), ജനത മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് എ.റ്റി ശ്രീധരൻ, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ, കൊല്ലം ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ മത്യാസ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജാക്സൺ പൊള്ളയിൽ, സോണിയ ജോർജ് (സേവ (SEWA)) എന്നിവരും പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment