Asian Metro News

സൈക്കോ സോഷ്യൽ സപ്പോർട്ട്: ഒരു കോടിയിലധികം കോളുകൾ വന്നു

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

സൈക്കോ സോഷ്യൽ സപ്പോർട്ട്: ഒരു കോടിയിലധികം കോളുകൾ വന്നു

June 30
12:24 2021

കേരളത്തിൽ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സൈക്കോ സോഷ്യൽ സപ്പോർട്ടിന്റെ ഭാഗമായി ഇത് വരെ ഒരു കോടിയിലധികം കോളുകൾ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1268 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയത്.

വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐസലേഷനിലും കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകൾ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴിൽ സ്‌കൂൾ കൗൺസിലർമാരേയും ഐ.സി.ടി.സി, അഡോളസ്സന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച് വരുന്നത്.

ഐസോലേഷനിൽ ഉള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് പരിഹാര മാർഗങ്ങളും ചികിത്സയും വിദഗ്ധർ നൽകുന്നു. ഓരോ ജില്ലയിലും ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. 74,825 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ ലഭിച്ചത്.

ലോക്ക്ഡൗൺ സമയത്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിംഗ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനായി ഡി.ഇ.ഐ. സി., എം.ഐ.യു. തെറാപ്പിസ്റ്റുകൾ, ബഡ്‌സ് സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 64,194 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്.

കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ പ്രകാരം 81,368 സ്‌കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി.ജില്ലാ ഹെൽപ് ലൈൻ നമ്പറുകൾക്ക് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment