Asian Metro News

വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി; ഒന്നരക്കോടി അനുവദിച്ചു

 Breaking News
  • കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439,...
  • കോവിഡ് 19 ഭവനങ്ങളിലെ സമ്പർക്കത്തിൽ ജാഗ്രത വേണം : ആരോഗ്യ മന്ത്രി ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...
  • നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശരവണനെ...
  • കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും...
  • കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി...

വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി; ഒന്നരക്കോടി അനുവദിച്ചു

വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി; ഒന്നരക്കോടി അനുവദിച്ചു
June 30
10:29 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒന്നര കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശ ഗതാഗത മന്ത്രി അംഗീകരിച്ചു. പുതിയ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകാൻ ഒന്നര കോടി രൂപയുടെ ഭരണാനുമതിയും നല്കിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം നേരിടാൻ ലോകം മുഴുവൻ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അതിനോട് ചേർന്നു നീങ്ങാനുള്ള ചെറിയൊരു കാൽവയ്പ്പാണിതെന്നും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർധന മുലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇതു മൂലം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗതമന്ത്രി അറിയിച്ചു.

നേരത്തെ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇ-വാഹന നയത്തിൽ വാണിജ്യവാഹനങ്ങളിൽ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ നിർദ്ദേശിച്ചിരുന്നു.
ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകുവാനാണ് ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തിയാക്കുവാൻ ഒരു നോഡൽ ഓഫിസറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment