Asian Metro News

കോവിഡ് രോഗവ്യാപനം: ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽകൂടുതൽ നിയന്ത്രണം

 Breaking News
  • ഒമൈക്രോൺ ഭീഷണി ; 12 രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ‘ഒമൈക്രോൺ ‘കോവിഡ്​ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ  രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ വീണ്ടും തുടങ്ങിയത്...
  • ​ഒമി​ക്രോ​ൺ വ​ക​ഭേ​ദം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....
  • കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ സഹോദരിക്ക് ജോലി പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിൽ മരണപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസർ വി യുടെ സഹോദരി വി. ദിൽറൂബയ്ക്ക് വരുമാന പരിധിയിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പിൽ എൽ.ഡി.സിയായി ആശ്രിതനിയമനം നൽകാൻ...
  • വനിതകള്‍ക്ക് ബിരുദപഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്‌മെന്റ്, ഫുഡ്...
  • ഇ-ശ്രം രജിസ്‌ട്രേഷന്‍ കോഡില്‍ മാറ്റം ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്‍-അറ്റാച്ച്ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍ നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്‌ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം....

കോവിഡ് രോഗവ്യാപനം: ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽകൂടുതൽ നിയന്ത്രണം

കോവിഡ് രോഗവ്യാപനം: ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽകൂടുതൽ നിയന്ത്രണം
June 30
10:13 2021

തിരുവനന്തപുരം : കോവിഡ് വ്യാപനം നിരക്ക് കുറയാത്ത അവസ്ഥായിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൺപത് ഇടത്താണ് ടിപിആർ 18 ശതമാനത്തിന് മുകളിലുള്ളത്. ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും ആറിനും പന്ത്രണ്ടിനുമിടയിലുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലും പന്ത്രണ്ടിനും പതിനെട്ടിനുമിടയിലുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും ഉൾപ്പെടുത്തും.

നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ല. ഈ മഹാമാരിയിൽ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവർ മരണമടയുമ്പോൾ മൃതശരീരം അടുത്ത് കാണാൻ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വിട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സർക്കാർ കരുതുന്നത്. ഒരുമണിക്കൂറിൽ താഴെ ഇതിനായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും. അന്തർസംസ്ഥാന യാത്രികർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ എയർപോർട്ടുകളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ടിപിആർ 12 വരെയുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും. പൊതു ഇടങ്ങളിൽ തിരക്കുകൾ കുറക്കുവാനും സാമൂഹിധ് അകലം പാലിക്കുന്നതിനും പ്രത്യകം ശ്രദ്ധ നൽകണമെന്നും , പുറത്തിറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നതിനാൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാൻ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളിൽ തിരക്ക് അനുവദിക്കരുത്. പൊതുസ്ഥലത്ത് പുലർത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഒരു അവസ്ഥായും കൂടി കണക്കിലെടുക്കാനും അദ്ദേഹം പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment