Asian Metro News

ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു
June 27
13:25 2021

കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിൻ്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു ആവശ്യമാണ്. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കുന്നതിനുള്ള പഴുതടച്ച നിയമനിർമ്മാണം നടത്തുന്നതിനുള്ള പഠന പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ലഹരി വിമുക്തഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നശാ മുക്ത് ഭാരത് അഭിയാന്‍ എന്ന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റയും ഒരു മാസത്തെ ലഹരി വിരുദ്ധ തീവ്ര യജ്ഞത്തിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നടത്തുകയായിരുന്നു മന്ത്രി.

യുവാക്കളെ ശക്തമായി കാർന്നുതിന്നുന്ന സാമൂഹ്യ തിന്മയാണ് ലഹരിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എക്സൈസ് വകുപ്പിൻ്റെയും പോലീസിറെയും സഹകരണ പ്രവർത്തനത്തിലൂടെ ലഹരി വസ്തുക്കളുടെ ലഭ്യത കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കലാലയങ്ങളിൽ വിദ്യാർത്ഥികളെ കൂടി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. ഇതിനായി മുഴുവൻ കലാലയങ്ങളിലും ജാഗ്രത സെൽ രൂപീകരിക്കണം. ഇതിലൂടെ കേരളത്തിലെ ക്യാമ്പസുകളെല്ലാം ലഹരി വിരുദ്ധ കാമ്പസുകളായി പ്രഖ്യാപിക്കാൻ കഴിയണം. കുടുംബശ്രീയെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി മുന്നോട്ടു പോകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ലഹരി വസ്തുക്കളുടെ ഉപയോഗങ്ങൾ കൊണ്ടുള്ള വൈകല്യങ്ങള്‍ തടയലും ചികില്‍സയും’ എന്ന വിഷയത്തിൽ ദേശീയ വെബിനാറും നടന്നു. ഡോ. തോമസ് സ്കറിയ, ഡോ. യത്തന്‍പാല്‍ സിംഗ് ബല്‍ഹാര, തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്.സു ഹാസ്, പി.ടി.തോമസ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണർ അഫ്സാന പർവീൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ.സുബൈർ എന്നിവർ സംസാരിച്ചു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment