Asian Metro News

മലപ്പുറം ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

മലപ്പുറം ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
June 27
14:34 2021

മലപ്പുറം : ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കേസുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാനത്തെ പൊലീസ് ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ഫോറന്‍സിക് സയന്‍സ് ലാബിന്റെതുള്‍പ്പടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുള്‍പ്പടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് ശാസ്ത്രീയമായ തെളിവെടുപ്പിന് എല്ലാ ജില്ലകളിലും ഫോറന്‍സിക് ലാബുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാറുള്ളത്. ഇതിന്റെ ഭാഗമായാണ് തിരൂരിലുള്‍പ്പടെ ജില്ലാ ഫോറന്‍സിക് ലാബുകള്‍ നിലവില്‍ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ശാസ്ത്രീയവും കൃത്യതയാര്‍ന്നതുമായ പരിശോധന വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1.25 കോടി ചെലവഴിച്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ ഫോറന്‍സിക് ലാബ് സജ്ജമാക്കിയത്. തിരൂര്‍ പൊലീസ് ലൈനിലെ ഡി.വൈ.എസ.്പി ഓഫീസിനുസമീപത്തായി ഒരുക്കിയ ലാബ് കെട്ടിടത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സൈബര്‍ എന്നിങ്ങനെ നാല് ഡിവിഷനുകളാണ് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ സൈബര്‍ ഡിവിഷന്‍ ഒഴികെയുള്ളവ പ്രവര്‍ത്തനസജ്ജമാക്കും.

നിലവില്‍ ജില്ലയില്‍ നിന്നും ഫോറന്‍സിക് പരിശോധനകള്‍ക്കായി തൃശൂരിലെ റീജയണല്‍ ലാബിനെയാണ് ആശ്രയിക്കുന്നത്. ഇത് പരിശോധനകളുടെ ഫലം വൈകുന്നതിന് ഇടയാക്കിയിരുന്നു. തിരൂരിലെ പുതിയ ലാബ് സജ്ജമാകുന്നതോടെ ജില്ലയിലെ ഡി.എന്‍.എ പരിശോധന, നുണപരിശോധന എന്നിവ ഒഴികെയുള്ള മുഴുവന്‍ പരിശോധകളും ഇവിടെ സാധ്യമാകും. മൂന്ന് സയന്റിഫിക് ഓഫീസര്‍മാരുടെ സേവനമാണ് നിലവില്‍ ലാബിലുണ്ടായിരിക്കുക.

നേരത്തെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബും കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജനല്‍ ലാബുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ നിയമ നടപടികള്‍ പുതിയ ജില്ലാ ലാബ് വരുന്നതോടെവേഗത്തിലാക്കാനാവും. ആധുനിക രീതിയിലുള്ള ലാബ് കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് റിസപ്ഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊലീസിന് പുറമെ എക്‌സൈസ്, വനം വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിലും സഹായിക്കാവുന്ന വിധത്തിലാണ് തിരൂരിലെ ലാബ്.

തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഫോറന്‍സിക് ലാബ് ജോയന്റ് ഡയറക്ടര്‍ ഡോ. പ്രദീപ് സജി, തൃശൂരിലെ റീജണല്‍ ഫോറന്‍സിക് ലാബ് ജോയന്റ് ഡയറക്ടര്‍ കെ.പി സുലൈഖ, തിരൂര്‍ ഡി.വൈ.എസ്.പി കെ. എ സുരേഷ് ബാബു, സി.ഐ ഫര്‍ഷാദ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment