ഏരൂർ – നെട്ടയം, നെടിയറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ, മണ്ണഞ്ചേരി പൊന്നാട് കാവുങ്കൽ എന്ന സ്ഥലത്ത് ചിറയിൽ വീട്ടിൽ പുഷ്കരൻ മകൻ രതീഷ് (36) നൽകിയ പരാതിയിലാണ് ഏരൂർ പോലീസ് കേസ്സ് എടുത്തത്. ഈ മാസം 21-ാം തീയതി രാത്രി 8.30 മണിയോടാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. പ്രതികളായ ഏരൂർ, നെടിയറ, നെട്ടയം കാർത്തികയിൽ തുളസീധരൻ മകൻ അനൂപ് (36), നെട്ടയം വിജയവിലാസം പരമേശ്വരൻ മകൻ സജികുമാർ (46), നെടിയറ ശരത്ത് ഭവനിൽ ശശിധരൻ മകൻ ശരത്ത് (37) എന്നിവർ മദ്യപിച്ച് വന്ന് പരാതിക്കാരൻ കുംടുബവുമായി വാടകക്ക് താമസിക്കുന്ന നെട്ടയം എന്ന സ്ഥലത്തെ സുനിൽ ഭവൻ എന്ന വീട്ടിൽ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത രജീഷിനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. രജീഷിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയേയും, ഭാര്യാ സഹോദരനേയും പ്രതികൾ മർദ്ദിക്കുകയുണ്ടായി. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളിൽ ഒന്നാം പ്രതിയായ അനൂപിനെ ഇന്ന് (26.06.2021) രാവിലെ 6 മണിയോടെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി 2 പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നു.
