Asian Metro News

പ്രമേഹവും കോവിഡും: പ്രത്യേക വേണം ശ്രദ്ധ

 Breaking News
  • ഒമൈക്രോൺ ഭീഷണി ; 12 രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ‘ഒമൈക്രോൺ ‘കോവിഡ്​ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ  രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ വീണ്ടും തുടങ്ങിയത്...
  • ​ഒമി​ക്രോ​ൺ വ​ക​ഭേ​ദം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....
  • കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ സഹോദരിക്ക് ജോലി പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിൽ മരണപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസർ വി യുടെ സഹോദരി വി. ദിൽറൂബയ്ക്ക് വരുമാന പരിധിയിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പിൽ എൽ.ഡി.സിയായി ആശ്രിതനിയമനം നൽകാൻ...
  • വനിതകള്‍ക്ക് ബിരുദപഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്‌മെന്റ്, ഫുഡ്...
  • ഇ-ശ്രം രജിസ്‌ട്രേഷന്‍ കോഡില്‍ മാറ്റം ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്‍-അറ്റാച്ച്ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍ നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്‌ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം....

പ്രമേഹവും കോവിഡും: പ്രത്യേക വേണം ശ്രദ്ധ

പ്രമേഹവും കോവിഡും: പ്രത്യേക  വേണം ശ്രദ്ധ
June 25
15:41 2021

കൊച്ചി : കോവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത കോവിഡും ബ്ലഡ് ഷുഗര് നിലയും (രക്തത്തിലെ പഞ്ചസാരയുടെ അളവ്) തമ്മിലുള്ള ബന്ധമെന്താണ്. ഇതു സംബന്ധിച്ച്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ന്യൂഡല്ഹി എയിംസിലെ എന്ഡോക്രൈനോളജി ആന്ഡ് മെറ്റബോളിസം വിഭാഗം തലവന് ഡോ. നിഖില് ടണ്ഠന് പങ്കുവെക്കുന്നത്. വിവിധ അണുബാധകളും ശരീരോഷ്മാവ് വര്ധിപ്പിക്കുന്ന പനി പോലുള്ള അസുഖങ്ങളും ബ്ലഡ് ഷുഗര് കൂട്ടാന് കാരണങ്ങളാണ്. ഇത് അണുബാധയ്ക്കെതിരെ ശരീരം നടത്തുന്ന പ്രവര്ത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ചിലപ്പോള്, അണു ബാധയ്ക്കെതിരെയുള്ള ചികിത്സക്കായി നല്കുന്ന മരുന്നുകളും ബ്ലഡ് ഷുഗര് വര്ധിപ്പിച്ചേക്കാം. കോവിഡ് – 19 ന്റെ കാര്യത്തില്, തീവ്രമോ (മോഡറേറ്റ്) ഗുരുതരമോ (സിവിയര്) ആയ രോഗബാധയുള്ളവര്ക്ക്, സ്റ്റിറോയിഡുകള് നല്കേണ്ടി വന്നേക്കാം. ഇതും ബ്ലഡ് ഷുഗര് കൂടുന്നതിലേക്ക് നയിക്കാം.
ഒട്ടുമിക്ക സാഹചര്യങ്ങളിലും, നിയന്ത്രണവിധേയമായ പ്രമേഹമുള്ള കോവിഡ് രോഗികള് പ്രമേഹമില്ലാത്തവരെപോലെ തന്നെയാണ് മരുന്നുകളോട് പ്രതികരിക്കുന്നത്. കാലപഴക്കമുള്ളതോ നിയന്ത്രണവിധേയമല്ലാത്തതോ ആയ പ്രമേഹം ഉള്ളവരിലും പ്രമേഹ സംബന്ധമായ വൃക്ക രോഗമോ ഹൃദ്രോഗമോ ഉള്ളവരിലും കോവിഡ് ഗുരുതരമായേക്കാം. ഇവര്ക്കുള്ള ചികിത്സക്കായി ഓക്സിജന്, വെന്റിലേഷന്, ഐസിയു എന്നീ തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായവും ആവശ്യമായി വന്നേക്കാം.

ഇത്തരം രോഗികളില് കോവിഡിനുള്ള ചികിത്സ പ്രമേഹ ചികിത്സയെ ദുഷ്ക്കരമാക്കും. കോവിഡ് ചികിത്സയിലെ സുപ്രധാന ഭാഗമായ സ്റ്റിറോയിഡുകള് ബ്ലഡ് ഷുഗറിനെ ബാധിക്കുന്നു. ഇതുകൂടാതെ, മറ്റു പല ഘടകങ്ങളും ഇവരിലെ പ്രമേഹം വര്ധിപ്പിക്കുന്നതിന് കാരണമാകാം. ഭക്ഷണ ക്രമത്തില് വരുന്ന മാറ്റം, രോഗത്തെക്കുറിച്ചുള്ള ആശങ്ക, മാനസിക പിരിമുറുക്കം, ദിനചര്യയിലുള്പ്പെട്ട ഭക്ഷണക്രമവും വ്യായാമവും തെറ്റുന്നത് എന്നിവ പ്രമേഹം കൂടുന്നതിലേക്ക് നയിക്കും.

പ്രമേഹം പലരിലും ലക്ഷണങ്ങള് കാണിക്കാറില്ല. അതുകൊണ്ടുതന്നെ, വലിയൊരു വിഭാഗം ആളുകള് കോവിഡ് – 19 വരുന്നത് വരെ പ്രമേഹമുള്ള കാര്യം അറിയാതിരിക്കാം. വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ രാജ്യങ്ങളില് പ്രമേഹം പോലെയുള്ള രോഗങ്ങള് അന്പത് ശതമാനം പേരിലും തിരിച്ചറിയാതെ പോകുന്നതായി പഠനങ്ങളുണ്ട്. പ്രമേഹബാധിതരില് പലര്ക്കും സാമ്ബത്തിക ചിലവുമൂലം ചികിത്സ തുടരാന് പറ്റാതെ വരികയോ രോഗം നിയന്ത്രണ വിധേയമായി കൊണ്ടുപോകാന് കഴിയാതെ വരികയോ ചെയ്യാറുണ്ട്. എട്ട് പ്രമേഹ ബാധിതരില് ഒരാള് മാത്രമാണ് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ച്‌ നിര്ത്തുന്നതൊണ് കണക്കുകള്

കോവിഡ് – 19 തന്നെ പ്രമേഹത്തിന് കാരണമാകുന്നതിനെപ്പറ്റിയുള്ള ചര്ച്ചകള് ഇപ്പോള് നടക്കുന്നുണ്ട്. സൈദ്ധാന്തികമായി, കോവിഡ് – 19 പ്രമേഹത്തിന് കാരണമാകാം. പാന്ക്രിയാസിലുള്ള ACE2 എന്ന റിസപ്റ്റേഴ്സ് കോവിഡ് വൈറസിന് പാന്ക്രിയാസിലെ ബീറ്റാ കോശങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത് പാന്ക്രിയാസിന്റെ പ്രവര്ത്തനങ്ങള് തകരാറിലാക്കാന് ഇടയുണ്ട്. എന്നാല്, ഇതിനെ സാധൂകരിക്കുന്ന കൂടുതല് വിവരങ്ങള് നമുക്ക് ഇനിയും കിട്ടേണ്ടതുണ്ട്.

കോവിഡ് ബാധിച്ചവരില്, HbA1c എന്ന പരിശോധന നടത്തിയാല് കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ് ലഭിക്കും. ഈ നിരക്ക് കൂടിയ അളവിലാണെങ്കില് രോഗിക്ക് കോവിഡ് – 19 ബാധിക്കുന്നതിന് മുമ്ബേ തന്നെ പ്രമേഹം ഉണ്ടെന്നാണ് അര്ത്ഥം. HbA1c നോര്മ്മല് ആണെങ്കില്, കോവിഡ് നെഗറ്റീവായി കഴിഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസ് ലെവല് പരിശോധിക്കണം. കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നെങ്കില്, അത് നിര്ത്തിയതിന് ശേഷമാണ് ഈ പരിശോധന നടത്തേണ്ടത്. സ്റ്റിറോയിഡിന്റെ ഉപയോഗമോ കോവിഡോ ആണ് ബ്ലഡ് ഷുഗര് വര്ധിപ്പിച്ചതെങ്കില് കോവിഡ് മാറിയ ശേഷം ഇത് സാധാരണ ഗതിയിലാകും.

കോവിഡ് നെഗറ്റീവായി ആഴ്ചകള്ക്ക് ശേഷവും സ്റ്റിറോയിഡ് ഉപയോഗം നിര്ത്തിയതിനു ശേഷവും ബ്ലഡ് ഷുഗര് നില ഉയര്ന്നു തന്നെയാണെങ്കില് കോവിഡാണ് പ്രമേഹത്തിന് കാരണമായത് എന്ന് പറയാം

ഗ്ലൂക്കോസിന്റെ അളവിലെ വര്ധന മേല്പ്പറഞ്ഞ കാരണങ്ങള്കൊണ്ട് താത്കാലികമായി ഉണ്ടായതാണോ, ദീര്ഘകാല ശ്രദ്ധ ആവശ്യമുള്ളതാണോ എന്ന് ഈ വിവരങ്ങള് വഴി ഡോക്ടര്ക്ക് മനസിലാക്കാനാവും. ആദ്യത്തെ കേസില്, കോവിഡ് ഭേദമാകുന്നതോടെയോ സ്റ്റിറോയിഡ് ചികിത്സ നിര്ത്തുന്നതോടെയോ ബ്ലഡ് ഷുഗര് സാധാരാണ നിലയിലാകും. കൊറോണ ഭേദമായി കഴിഞ്ഞ് പ്രമേഹം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചികിത്സയൊന്നും ഇത്തരം സാഹചര്യത്തില് ആവശ്യമില്ല.

പ്രമേഹമുള്ളവര്ക്ക് കൊറോണ പിടിക്കപ്പെട്ടാല് വൃക്ക, ഹൃദയം, കണ്ണ് എന്നിവയുടെ പ്രവര്ത്തനത്തെ ബാധിക്കാം. ഇത്തരം രോഗികള് ബ്ലഡ് ഷുഗര് നിയന്ത്രണവിധേയമായി നിലനിര്ത്താന് എല്ലാ പരിശ്രമവും നടത്തണം. ഭക്ഷണക്രമം, വ്യായാമം, മരുന്ന് എന്നിവയില് അതീവ ശ്രദ്ധ വേണം.

ഗുരുതരമായ കോവിഡ് പിടിപെടാന് സാധ്യത കൂടുതലായ ഹൈ റിസ്ക്ക് ഗ്രൂപ്പില് ഉള്പ്പെടുന്നതിനാല് ഇവര് എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. രോഗം ഗുരുതരമാകുന്നതിനുള്ള സാധ്യതയും മരണനിരക്കും വാക്സീന് ഫലപ്രദമായി കുറയ്ക്കുന്നു.

പ്രമേഹബാധിതര്ക്ക് കൊറോണ പിടിപെട്ടാല് ഉടന് ഡോക്ടറെ കാണുക. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഡോക്ടറെ കഴിയുന്നത്ര വേഗത്തില് അറിയിക്കുന്നത് ചികിത്സയ്ക്ക് സഹായകമാകും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment