തിരുവനന്തപുരം: വിവാദം കത്തിപ്പടര്‍ന്നതോടെ ഒടുവില്‍ വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് രാജിവെച്ചു. വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ആയിരിക്കുമ്പോ വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് . രാജി പാര്‍ട്ടി ചോദിച്ചു വാങ്ങുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തനിക്കു തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു അവര്‍.
രാജിയിലേക്കു നയിച്ചതാകട്ടെ നേതാക്കള്‍ ഒരേ സ്വരത്തില്‍ ആവശ്യമുയര്‍ത്തിയതോടെ സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരവുമാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതായി സെക്രട്ടേറിയറ്റില്‍ കൂട്ടത്തോടെ അഭിപ്രായമുയരുകയായിരുന്നു.
ഗാര്‍ഹികപീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന്റെ വാക്കുകള്‍ക്കെതിരേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് വാളെടുത്തത്.
കഴിഞ്ഞ ദിവസം ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് വനിതാ കമ്മിഷന് അധ്യക്ഷ തന്നെ ക്ഷമാപണം നടത്തിയത് ഗതികെട്ടിട്ടായിരരുന്നു. എന്നാല്‍ അതോടെ ആ വിവാദമവസാനിച്ചു എന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിന്റെ പ്രതികരണം. സി.പി.എം സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുമ്ബോഴായിരുന്നു റഹീം ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. അതു സംബന്ധിച്ച തീരുമാനം പുറത്തുവരുന്നതിനു മുമ്ബാണ് എ.എ റഹീമിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.