Asian Metro News

വാഹന മോഷ്ടാക്കളെ പിടികൂടി

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

വാഹന മോഷ്ടാക്കളെ പിടികൂടി

വാഹന മോഷ്ടാക്കളെ പിടികൂടി
May 24
10:40 2021


കുണ്ടറ : കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം എന്നിവിടങ്ങളിൽ നിന്ന് ആട്ടോയും മൊബൈലും മോട്ടോർസൈക്കിൾ, കാർ എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളെ കുണ്ടറ പോലീസ് പിടികൂടി. കണ്ണനല്ലൂർ ചേരിക്കോണം, ഫൈസൽ മൻസിലിൽ ഫൈസൽ(22), ഓടനാവട്ടം, ചെന്നാപ്പാറ, ഐതാ ഇടയില വീട്ടിൽ അനീഷ്(20) നെയുമാണ് കുണ്ടറ പോലീസ് പിടികൂടിയത്. 16.05.2021 രാത്രി കൊട്ടിയം തഴുത്തല ഭാ​ഗത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച് കേസും കൊട്ടാരക്കര പാണ്ടിത്തിട്ടയിലുള്ള ഒരു വീട്ടിൽ കടന്ന് കയറി 2000രൂപയും മൊബൈൽ ഫോണും വീട്ട് മുറ്റത്ത് കിടന്ന ആട്ടോറിക്ഷയും മോഷ്ടിച്ച കേസും, 21.05.2021 കൊട്ടിയം തഴുത്തല ഭാ​ഗത്ത് ഉള്ള ഒരു വീട്ടിന്റെ കാർപോർച്ചിൽ നിന്നും കാർ മോഷ്ടിച്ച കേസിലും ഓടനാവട്ടം ചുങ്കത്തറ ഭാ​ഗത്ത് 20.05.2021 രാത്രി റോഡ് സൈഡിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചെടുത്ത കേസിലും ഇവർ പ്രതികളാണ്. നാല് ദിവസം മുൻപ് കൊട്ടാരക്കര നെല്ലിക്കുന്നത്ത് ഒരു വീട്ടിൽ നിന്ന് ആട്ടോയും, മൊബൈൽഫോണും മോഷ്ടിച്ചെടുത്തതും ഇവരാണ്. ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. ഇവരുടെ സംഘത്തിൽ ഇനിയും കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുന്നു. കുണ്ടറ സി.ഐ യുടെ നേതൃത്വത്തിൽ രാത്രി നടന്ന വാഹന പരിശോധനക്കിടയിൽ മോഷ്ടിച്ചെടുത്ത ബൈക്കുമായി പോലീസ് സംഘത്തിന്റെ മുന്നിൽ പെടുകയായിരുന്നു. സംശയം തോന്നിയ പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിലാണ് മോഷണം തെളിഞ്ഞത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment