കൊട്ടാരക്കര : ലീഗൽ മെട്രോളജി മിന്നൽ പരിശോധന നടത്തി. നാലു സ്ഥാപനങ്ങൾക്കു എതിരെ നടപടി സ്ഥികരിച്ചു. കോവി ഡ് മഹാമാരിയുടെ മറവിൽ പി പി ഇ കിറ്റ് , ഓക്സി മീറ്റർ , മാസ്ക്ക് , സാനി റ്റൈസർ, ഇൻ ഹെയ്ലർ എന്നിവയ്ക്ക് അമിത വില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ ലീഗൽ മെട്രോളജി നടപടി സ്ഥികരിച്ചു. പുനലൂർ കൊട്ടാരക്കര താലൂക്കുകളിൽ ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ പുനലൂർ, അഞ്ചൽ, കടയ്ക്കൽ , കൊട്ടാരക്കര എന്നി സ്ഥലങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾ , ലാബുകൾ, ആശുപതികൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിലയോ, പൂർണ്ണമായ മേൽ വിലാസമോ ഇല്ലാതെ വില്പനക്കായി സുക്ഷിച്ചിരുന്ന പി പി ഇ കിറ്റ്, പൾസ് ഓക്സി മീറ്റർ . മാസ്ക് , ഇൻ ഹെയ്ലർ എന്നിവ പിടിച്ചെടുത്തു. നാല് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴ ഇനത്തിൽ മുപ്പതിനായിരം രൂപ ഈടാക്കുകയും ചെയ്തു. ഇൻസ്പെക്ടർമാരായ ഷഫീർ .എ , ഡി.പി. ശ്രികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് . ആർ. രാജേഷ് , ദിനേശ് എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
