Asian Metro News

പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസിലെ സൂത്രധാരൻ അറസ്റ്റിൽ

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസിലെ സൂത്രധാരൻ അറസ്റ്റിൽ

പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസിലെ സൂത്രധാരൻ അറസ്റ്റിൽ
May 13
21:57 2021

കൊട്ടാരക്കര :  09.05.2021 ൽ ലോക്ഡൗൺ പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസിലെ മുഖ്യ പ്രതിയായ കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അജിത് കുമാർ മകൻ 25 വയസുള്ള അരുൺ അജിത്ത് പിടിയിൽ. 09.05.2021 ഉച്ചക്ക് രണ്ട് മണിയോടുകൂടി കെ.എൽ.11.എ.ജെ-3796 നമ്പർ ഇന്നോവ കാറിൽ കഞ്ചാവുമായി വരവെ പോലീസ് കൊട്ടാരക്കര വച്ച് തടഞ്ഞെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നുകളയുകയും പോലീസ് പിന്തുടർന്നതിൽ​ഗോവിന്ദമം​ഗലം ഡീസന്റ് മുക്ക് ഭാ​ഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. ഉപേക്ഷിച്ച കാറിൽ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് കഞ്ചാവ് പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന്
വാഹനത്തിന്റെ ഉടമയും വാഹനത്തിൽ ഉണ്ടായിരുന്നതുമായ സൗരവ് എന്നയാളെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ  ആൾക്കാർക്ക് ഈ കേസുമായി ബന്ധമുളളതായും  അരുൺ അജിത്ത് ആണ് ഈ കേസിലെ മുഖ്യ കണ്ണി എന്ന് കണ്ടെത്തി കൊട്ടാരക്കര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുൻപ് കെ.എസ്.ആർ.ടി.സി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഇയാൾ പോലീസ് പിടിയിലാകുകയും റിമാന്റ് ആകുകയും ചെയ്തിട്ടുണ്ട്. പ്രതിക്ക് അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുളളതായി പോലീസ്  സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment