Asian Metro News

കോവിഡിന് പിന്നാലെ ‘ ബ്ലാക്ക് ഫംഗസ്’ പടരുന്നു; മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; മന്ത്രി

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കോവിഡിന് പിന്നാലെ ‘ ബ്ലാക്ക് ഫംഗസ്’ പടരുന്നു; മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; മന്ത്രി

കോവിഡിന് പിന്നാലെ ‘ ബ്ലാക്ക് ഫംഗസ്’ പടരുന്നു; മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ  അതീവ ഗുരുതരം; മന്ത്രി
May 12
11:47 2021

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ രോഗികള്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് പടരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടായിരത്തോളം രോഗികള്‍ ഉണ്ടാവാമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ മ്യൂക്കോമൈക്കോസിസ് ചികിത്സാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തവേദന, പനി, കണ്ണിനു താഴെയുള്ള വേദന , മൂക്കൊലിപ്പ്, ഭാഗികമായി കണ്ണിന്റെ കാഴ്ച്ച നഷ്ട്ടപ്പെടൽ ഏതൊക്കെയാണ് ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങൾ. സംസ്ഥാനത്തു നിലവിൽ രണ്ടായിരത്തോളം ബ്ലാക് ഫംഗസ് ബാധിതരുണ്ട് എന്നാണ് കണക്കുകൾ എന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ചു മ്യൂക്കോമൈക്കോസിസ് കേസുകളുടെ എണ്ണവും വർധിച്ചുവരുന്നു അതിനായി വിപുലമായ ചികിത്സ സൗകര്യങ്ങൾക്കായിട്ടാണ് മെഡിക്കല്‍ കോളേജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും തോപെ കൂട്ടിച്ചേര്‍ത്തു.താനെയില്‍ രണ്ട് പേര്‍ മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ തുടര്‍ന്ന് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് പേര്‍ ചികിത്സിയിലുണ്ട്. രണ്ട് പേര്‍ ഐസിയുവിലാണ്. മരിച്ചവരില്‍ ഒരാള്‍ യുവാവാണ്. പ്രമേഹമുള്ളവരിലാണ് ഈ ഫംഗസ് അണുബാധ കൂടുതലായി കാണപ്പെടുന്നത്, അതിനാല്‍ തന്നെ മറ്റ് കോവിഡ് രോഗിരള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment