Asian Metro News

കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ
May 06
06:16 2021

മരിച്ച പുരോഹിതൻമാരിൽ ആറ് പേർ സിറോ മലബാർ സഭയിൽ നിന്നുള്ളവരും മൂന്ന് പേർ സി.എസ്.ഐ സഭയിൽ നിന്നുള്ളവരുമാണ്.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മുൻനിര ആരോഗ്യപ്രവർത്തകർക്ക് മാത്രമല്ല ക്രിസ്ത്യൻ പുരോഹിതർക്കും ജീവൻ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പുരോഹിതൻമാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. മരിച്ച പുരോഹിതൻമാരിൽ  ആറ് പേർ സിറോ മലബാർ സഭയിൽ നിന്നുള്ളവരും മൂന്ന് പേർ സി.എസ്.ഐ സഭയിൽ നിന്നുള്ളവരുമാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത്  15 ക്രിസ്ത്യൻ പുരോഹിതന്മാരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരിൽ മുതിർന്ന ബിഷപ്പും ഉൾപ്പെടുന്നു. പുതുച്ചേരി-കടലൂർ മുൻ ആർച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് എമെറിറ്റസ് ആന്റണി ആനന്ദാരായരാണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്.

നിലവിൽ വിവിധ സഭകളിലുള്ള നൂറിലധികം പുരോഹിതന്മാർ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ചിലർ അതീവ ഗുരുതരാവസ്ഥയിലാണെന്നതും  സഭാ നേതൃത്വങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.

അടുത്തിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ പുരോഹിതൻമാരിൽ ഏഴുപേർ സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള തൃശൂർ അതിരൂപതയിൽ ഉൾപ്പെട്ടവരാണെന്ന് സഭയുടെ ഔദ്യോഗിക വക്താവ് ഫാ. ബോവാസ് മാത്യു പറഞ്ഞു. “ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ് രാജ്യത്തെ വിവിധ പള്ളികളിലെ പുരോഹിതന്മാർക്ക്  കോവിഡ് ബാധിക്കാൻ കാരണം. കോവിഡ് കാലത്ത് പോലും അവർക്ക് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഓർത്തഡോക്സ് സഭയിലെ രാജൻ ഫിലിപ്പ് എന്ന പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചത് ഒരു വീട്ടിലെ ശുശ്രൂഷയിൽ പങ്കെടുത്തതിനെ തുടർന്നാണ്. ഒരു കോവിഡ് രോഗിയെ സുഖപ്പെടുത്തുന്നതിനുള്ള  പ്രാർത്ഥനയ്ക്കു വേണ്ടിയാണ് അദ്ദേഹം അവിടെ പോയത്. ആ രോഗി നെഗറ്റീവായി മാറിയെങ്കിലും പുരോഹിതൻ പോസിറ്റീവായി. 40 ദിവസം മുമ്പാണ് ഇയാൾ കോവിഡ് ബാധിതനായത്. ഓരോ രൂപതയെയും സഭയെയും പരിശോധിച്ചാൽ മരണങ്ങളുടെയും രോഗബാധിതരുടെയും എണ്ണം കൂടുതലായിരിക്കാം”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് ആഴ്ചയിൽ മാത്രം, വിവിധ പള്ളികളിൽ നിന്നും രൂപതകളിൽ നിന്നുമുള്ള 15 ലധികം പുരോഹിതൻമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഏറെയും ഉത്തരേന്ത്യയിലാണ്. ഏപ്രിൽ 20 നും 23 നും ഇടയിൽ 14 പുരോഹിതന്മാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് കത്തോലിക്കാസഭയെ കേന്ദ്രീകരിച്ചുള്ള ഒരു ഓൺലൈൻ വാർത്താ പോർട്ടലായ ‘മാറ്റേഴ്സ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങളുമായി ഇടപഴകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ പുരോഹിതന്മാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സിറോ മലങ്കര പള്ളിയിലെ മേജർ ആർച്ച് ബിഷപ്പും കെസിബിസിയുടെ മുൻ പ്രസിഡന്റുമായ കർദിനാൾ ബസെലിയോസ് ക്ലീമിസ് പറഞ്ഞു.

വിനാശകരമായ സാഹചര്യം ഒഴിവാക്കാൻ മതപരമായ ഒത്തുചേരലുകളും സേവനങ്ങളും കുറച്ചുകാലമെങ്കിലും ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാർ പറഞ്ഞു. “സ്ഥിതി മെച്ചപ്പെടുന്നതുവരെ പുരോഹിതന്മാർ അത്തരം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഐ‌എം‌എ ഇതിനകം സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. അതിലൂടെ മാത്രമെ വൈറസ് വ്യാപനം കുറയ്ക്കാൻ കഴിയൂ.”- അദ്ദേഹം പറഞ്ഞു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment