ശൂരനാട് : ആവലാതിക്കാരനായ ശൂരനാട് ആനയടിയിൽ ശ്യാം ഭവനത്തിൽ ശിവൻപിള്ള മകൻ 28 വയസുള്ള ഹരികുമാറിനെ കായലിൽ മീൻപിടിച്ച് കൊണ്ടിരിക്കെ തന്റെ വള്ളത്തിലും കായലിലും കുപ്പിച്ചില്ല് വാരിയിട്ട പ്രതിയെ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം വെട്ടുകത്തി ഉപയോഗിച്ച് തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ശൂരനാട് ആനയടി മുറിയിൽ രാജി ഭവനിൽ 58 വയസുള്ള രാധാകൃഷ്ണപിള്ളയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. 04.05.2021 പകൽ 11.45 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
