Asian Metro News

കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം

കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം
April 24
07:25 2021

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നും ഡോസൊന്നിന് 150 രൂപയ്ക്ക് കമ്ബനികളില്‍ നിന്ന് വാങ്ങി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജയ്‌റാം രമേശിന്റെ ട്വീറ്റിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ട്വീറ്റ്.
”കേന്ദ്ര സര്‍ക്കാര്‍ രണ്ട് കൊവിഡ് വാക്‌സിനുകളും 150 രൂപയ്ക്ക് കമ്ബനികളില്‍ നിന്ന് വാങ്ങി സൗജന്യമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും”- ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെയും ടാഗ് ചെയ്തിട്ടുണ്ട്.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് 600 രൂപയ്ക്കാണ് കൊവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നതെന്നും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കുന്നതെന്നും അത് ലോകത്തെ ഏറ്റവും ഉയര്‍ന്ന വിലയാണെന്നും എഴുതിയിട്ടുള്ള ട്വീറ്റില്‍ രാജ്യങ്ങളേതെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, സൗദി, ബംഗ്ലാദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വില ഇതിനേക്കാള്‍ കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. 150 രൂപ തന്നെ ലാഭകരമാണെന്ന് പൂനെവാല പറഞ്ഞ കാര്യവും ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്നു.മുന്‍ഗണനാ വിഭാഗങ്ങളില്‍പെടാത്തവര്‍ക്കുള്ള വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് കമ്ബിനികളില്‍നിന്ന് വാങ്ങണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇതിനുള്ള തുകയാണ് 400. സ്വകാര്യ സ്ഥാപനങ്ങള്‍ 600 രൂപ നല്‍കേണ്ടിവരും. ഈ തുകയെക്കുറിച്ചായിരുന്നു ട്വീറ്റ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment