ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ശക്തിയാകുന്നതിനിടയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി ഡൽഹിയിൽ വീണ്ടും പ്രാണവായു കിട്ടാതെ 20 മരണം. ഇന്നലെ രാത്രി ഓക്സിജന്റെ കുറവുമൂലം രോഗികൾ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഗംഗറാം ആശുപത്രിയിലും സമാനമായ അവസ്ഥായായിരുന്നു ഉണ്ടായതു അവിടെ ഓക്സിജന്റെ കുറവ് മൂലം 25 രോഗികൾ മരിച്ചിരുന്നു അതോടൊപ്പം ഇരുന്നൂറ് രോഗോകളുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഓക്സിജന്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളെടുത്തിരുന്നു
