വീട്ടിൽ നിന്ന് വിജിലൻസ് റെയ്ഡിനിടെ കണ്ടെത്തിയ 47 ലക്ഷം രൂപയുടെ രേഖകൾ ഹാജരാക്കാൻ മുസ്ലിം ലീഗിന്റെ നേതാവ് കെ എം ഷാജി രണ്ട് ദിവസം കൂടി സാവകാശം തേടി. രണ്ടാഴ്ചക്ക് മുമ്പ് റെയ്ഡ് നടത്തി പണം പിടിച്ചതിന് പിന്നാലെ ഇതിന് രേഖകളുണ്ടെന്നായിരുന്നു ലീഗ് നേതാവ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും ദിവസമായിട്ടും ആ രേഖകൾ ഹാജരാക്കാൻ ഷാജിക്ക് സാധിച്ചിട്ടില്ല
തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്തതാണ് പണമെന്നും തെളിവായി രസീതുകൾ ഹാജരാക്കുമെന്നുമായിരുന്നു ഷാജി പറഞ്ഞിരുന്നത്. വോട്ടെടുപ്പും കഴിഞ്ഞാണ് ഷാജിയുടെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തത്.
രസീതുകൾ ശേഖരിക്കുന്നതിന് ഇനിയും സാവകാശം വേണമെന്നാണ് ലീഗ് നേതാവ് ആവശ്യപ്പെടുന്നത്. അതേസമയം 2011 ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതലുള്ള കെ എം ഷാജിയുടെ എല്ലാ അനധികൃത സ്വത്ത് സമ്പാദനവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.