Asian Metro News

ഇന്ത്യയിൽ കോവിഡ് വാക്സിനിന്റെ വിലവിവരം ഇങ്ങനെ: 150 ,400,600

 Breaking News
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...

ഇന്ത്യയിൽ കോവിഡ് വാക്സിനിന്റെ വിലവിവരം ഇങ്ങനെ: 150 ,400,600

ഇന്ത്യയിൽ കോവിഡ് വാക്സിനിന്റെ വിലവിവരം  ഇങ്ങനെ: 150 ,400,600
April 23
04:45 2021

കൊവിഡിന്റെ രണ്ടാം തരം​ഗത്തില്‍ രാജ്യത്തെ പ്രത്യേക സാഹചര്യം പരി​ഗണിച്ച്‌ മേയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുളളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയാണ്. നിലവില്‍ 250 രൂപയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിച്ചിരുന്ന ഒരു ഡോസ് വാക്സിന് മേയ് ഒന്ന് മുതല്‍ പുതിയ വില ആയിരിക്കും നല്‍കേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കമ്ബനികളില്‍ നിന്ന് 150 രൂപയ്ക്ക് കേന്ദ്രം വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിന്ന് 250 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ 250 രൂപയില്‍ കൂടുതല്‍ വാക്സിന് വാങ്ങരുതെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ടായിരുന്നു. കൊവിഷീല്‍ഡ്, കോവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് രാജ്യത്ത് ആദ്യം ഉപയോ​ഗിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഇതില്‍ ഓരോ ഡോസ് വാക്സിനിലും കമ്ബനികള്‍ക്ക് 150 രൂപയും വാക്സിന്‍ വിതരണം ചെയ്യുന്ന ആശുപത്രിക്കുളള സര്‍വീസ് ചാര്‍ജായി 100 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. മരുന്നുകമ്ബനികളുടെ ഉടമകളാകട്ടെ കേന്ദ്രം ഡോസിന് 150 രൂപ നിശ്ചയിച്ചതിലും സ്വകാര്യ ആശുപത്രികളില്‍ വില 250 ആയി കുറച്ചതിനുമെതിരെ നേരത്തെ തന്നെ തങ്ങള്‍ക്കുളള പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment