Asian Metro News

ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ല: പൊതു വിദ്യാഭ്യാസ ഡയറക്ടർ

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ല: പൊതു വിദ്യാഭ്യാസ ഡയറക്ടർ

ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ല: പൊതു വിദ്യാഭ്യാസ ഡയറക്ടർ
April 23
09:47 2021

ഈ മാസം 26നാണ് ഹയർസെക്കൻഡറി എഴുത്ത് പരീക്ഷ അവസാനിക്കുന്നത്. ഇതിന് പിന്നാലെ 28 ാം തീയതി മുതൽ ആരംഭിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 15 വരെ നീണ്ടു നിൽക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.  പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തിൽ പല സ്കൂളുകളിലും പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. ഈ  പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റില്ല. പ്രാക്ടിക്കൽ പരീക്ഷകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ സ്കൂളുകളിൽ ഏർപ്പെടുത്തുന്നുണ്ട്. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രതയും വച്ചുപുലർത്തുന്നുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തി എന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. വിദ്യാർഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു വ്യക്തമാക്കി.

കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് എസ്എസ്എൽസി പരീക്ഷകൾ നടത്തിയത്. അന്ന് സമാനമായ രീതിയിൽ പല കോണുകളിൽനിന്ന് ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ ആർജ്ജവത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ നടത്തിയതോടെ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ആ രീതിയിൽ തന്നെ ഇത്തവണ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമെന്നും ജീവൻ ബാബു പറഞ്ഞു.

ഈ മാസം 26നാണ് ഹയർസെക്കൻഡറി എഴുത്ത് പരീക്ഷ അവസാനിക്കുന്നത്. ഇതിന് പിന്നാലെ 28 ാം തീയതി മുതൽ ആരംഭിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 15 വരെ നീണ്ടു നിൽക്കും. അതേസമയം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ചില അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍  ജില്ലാ കളക്ടർ അനുമതി നൽകി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്.

കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂരിൽ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. ആനക്കോട്ടയിലും സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രനടയിൽ വിവാഹങ്ങൾ നടത്താന്‍ ശനിയാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ലെന്നാണ് ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നത്. ബുക്കിങ് തുക മടക്കി നല്‍കാനും ദേവസ്വം തീരുമാനിച്ചിരുന്നു. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കളക്ടര്‍ ഇന്ന് രാവിലെ വിലക്ക് നീക്കിയത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment