തിരുവനനതപുരം: കോവിഡ് വ്യാപനത്തിൻറെ സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ശനി ഞായർ ദിവസങ്ങളിൽ അവശ്യ സർവീസികൾ ഒഴികെ മറ്റുള്ളവയ്ക്കു കർശന നിയന്ത്രങ്ങൾ. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംസ്ഥാന, കേന്ദ്ര ഓഫീസുകളെല്ലാം തന്നെ ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കന്പനികള്‍, സംഘടനകള്‍, അവശ്യസേവന വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഐഡി കാര്‍ഡ് ധരിച്ചിരിക്കണം. ടെലികോം,ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . ഐടി മേഖലയില്‍ അത്യാവശ്യത്തിനു മാത്രം ജീവിക്കാരെ മാത്രമേ ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ അനുവദിക്കാവൂ. ഫുഡ് ഷോപ്പുകള്‍, പലചരക്ക് കടകള്‍, ഫ്രൂട്ട് വെജിറ്റബിള്‍ കടകള്‍, പാല് ബൂത്തുകള്‍, മീറ്റ്, ഫിഷ് സ്റ്റാളുകള്‍ തുടങ്ങിയവയ്ക്കു പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറിക്കും അനുമതിയുണ്ട്. റെസ്റ്റോറന്റുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടെങ്കിലും പാഴ്സല്‍ സര്‍വീസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും സര്‍വീസ് നടത്തുന്നതിനു തടസമില്ല. വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും വന്നിറങ്ങുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് ഇത് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ യാത്രാരേഖകള്‍ യാത്രക്കാര്‍ കൈയ്യില്‍ കരുതണം. വിവാഹങ്ങള്‍, പാലു കാച്ചല് തുടങ്ങിയ പരിപാടികള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ച് നടത്തുകയും വേണം.
